ന്യൂഡൽഹി: ഇന്ത്യക്കാരുടെ ഡിജിറ്റൽ ഇടപാടുകളിൽ കുത്തക നിലനിർത്തിയിരുന്ന ഗൂഗിൾപേ (Google Pay), ഫോൺപേ (PhonePe) എന്നീ ആപ്പുകൾക്ക് യുപിഐ (UPI) വിപണിയിൽ വൻ തിരിച്ചടി. രണ്ടര വർഷം മുമ്പ് 95.2 ശതമാനമായിരുന്ന ഇവരുടെ സംയുക്ത വിപണി വിഹിതം ചരിത്രത്തിലാദ്യമായി 80 ശതമാനത്തിന് താഴേക്ക് പതിച്ചു. നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (NPCI) പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം 79 ശതമാനമാണ് നിലവിൽ ഇരു കമ്പനികളുടെയും ആകെ വിപണി വിഹിതം.
വിപണിയിൽ പുതിയ യുപിഐ ആപ്പുകളുടെ സാന്നിധ്യം വർദ്ധിച്ചതും ഉപയോക്താക്കൾക്ക് ആകർഷകമായ ക്യാഷ്ബാക്ക് ഓഫറുകൾ ലഭിക്കുന്നതുമാണ് ഈ മാറ്റത്തിന് കാരണം. നവി (NAVI), ഫ്ലിപ്കാർട്ടിന്റെ സൂപ്പർ മണി തുടങ്ങിയ ആപ്പുകൾ ഇതിനകം വലിയ സ്വീകാര്യത നേടിയിട്ടുണ്ട്. ഓൺലൈൻ പണമിടപാട് രംഗത്തെ കുത്തകവത്കരണം ഒഴിവാക്കാൻ ഒരു കമ്പനിക്കും 30 ശതമാനത്തിൽ കൂടുതൽ മാർക്കറ്റ് ഷെയർ അനുവദിക്കില്ലെന്ന എൻപിസിഐയുടെ പുതിയ നിയമം ആറ് മാസത്തിനുള്ളിൽ നടപ്പിലാകാനിരിക്കെ, വരും ദിവസങ്ങളിൽ പുതിയ കമ്പനികൾക്ക് ഇത് കൂടുതൽ ഗുണം ചെയ്യും.
English Summary
Tech giants Google Pay and PhonePe are losing their duopoly in the Indian UPI market, with their combined market share dropping below 80% for the first time. According to recent data from the National Payments Corporation of India (NPCI), their joint market share stands at 79%, down from 95.2% in January 2024. The rise of new UPI platforms like Navi and Flipkart’s Super.Money, offering attractive cashbacks, is driving this shift. Furthermore, NPCI’s upcoming regulation limiting a single platform’s market share to 30% within the next six months is expected to further boost new players.
