കൊല്ലം: എഴുത്തിന്റെ വേഗതകൊണ്ടും ആഴംകൊണ്ടും മലയാള സാഹിത്യ ലോകത്ത് തന്റേതായ ഇടം കണ്ടെത്തിയ എഴുത്തുകാരിയാണ് ബൃന്ദ പുനലൂർ. ‘ഭൂമിയിലെ ഏറ്റവും മധുരമുള്ള കവിത’ എന്ന 2064 പേജുകളുള്ള ഒരൊറ്റ പ്രണയകാവ്യത്തിലൂടെ ഇന്ത്യാ ബുക്ക് ഓഫ് റെക്കോർഡ്സിൽ ബൃന്ദ ഇടംനേടി. കോവിഡ് കാലത്ത് ഒന്നിച്ച് 17 പുസ്തകങ്ങൾ പുറത്തിറക്കി ഏഷ്യൻ ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ്സും ഈ കവയിത്രി സ്വന്തമാക്കിയിട്ടുണ്ട്. വെറും രണ്ട് വർഷത്തിനുള്ളിൽ 39 പുസ്തകങ്ങൾ രചിച്ച ബൃന്ദ, ഇതുവരെയായി ആകെ 77 പുസ്തകങ്ങളാണ് വായനക്കാരിലേക്ക് എത്തിച്ചത്.
കേരളം, ഗോവ, പശ്ചിമബംഗാൾ എന്നീ മൂന്ന് സംസ്ഥാനങ്ങളിലെ ഗവർണർമാർ രാജ്ഭവനുകളിൽ വിളിച്ചുവരുത്തി ആദരിച്ച ബൃന്ദയ്ക്ക്, മാധവിക്കുട്ടിക്ക് ശേഷം പ്രണയത്തെയും സ്ത്രീമനസ്സിനെയും ഇത്രമേൽ സത്യസന്ധമായി ആവിഷ്കരിച്ച എഴുത്തുകാരി എന്ന വിശേഷണവും യു.എ. ഖാദർ നൽകിയിട്ടുണ്ട്. ജയദേവന്റെ ‘ഗീതാഗോവിന്ദ’ത്തിന് മലയാളത്തിൽ ആദ്യമായി സ്വതന്ത്ര ഗദ്യപരിഭാഷ നൽകിയതും ബൃന്ദയാണ്. പത്തനാപുരം ഗാന്ധിഭവൻ ചെയർമാനായിരുന്ന പരേതനായ അഡ്വ. എൻ. സോമരാജന്റെയും സുലോചനയുടെയും മകളായ ബൃന്ദയുടെ അക്ഷരയാത്ര ഈ വായനാദിനത്തിലും റെക്കോർഡുകൾ ഭേദിച്ച് മുന്നേറുകയാണ്.
English Summary
Poet and writer Brynda Punalur is making waves in Malayalam literature with her extraordinary writing speed and depth. She entered the India Book of Records with her 2064-page long romantic poem titled ‘Bhoomiyile Ettavum Madhuramulla Kavitha’. Brynda has authored 77 books so far, including 17 books released simultaneously during the COVID-19 pandemic, earning her a spot in the Asian International Book of Records. Honored by the Governors of Kerala, Goa, and West Bengal, her writing covers poetry, novels, children’s literature, and mythology.
