കാശ് കൊടുത്താൽ ലിച്ചിയെ കാണാം! സബ്സ്ക്രിപ്ഷനുമായി അന്ന രാജൻ

bvadmin
By
bvadmin
1 Min Read

കാശ് കൊടുത്താൽ ലിച്ചിയെ കാണാം! സബ്സ്ക്രിപ്ഷനുമായി അന്ന രാജൻ

സോഷ്യൽ മീഡിയയിൽ താരങ്ങളുടെ സബ്സ്ക്രിപ്ഷൻ സേവനങ്ങൾ പുതിയ ട്രെൻഡായി മാറുന്നു. ആരാധകർക്ക് മറ്റിടങ്ങളിൽ ലഭിക്കാത്ത എക്സ്ക്ലൂസീവ് കണ്ടന്റുകൾ നൽകുന്നതിനായി സിനിമാ താരങ്ങളും ഇൻഫ്ലുവൻസർമാരും സബ്സ്ക്രിപ്ഷൻ മോഡലിലേക്ക് മാറുകയാണ്.

അടുത്തിടെ നടി മീനാക്ഷി ഈ രംഗത്തേക്ക് എത്തിയതിന് പിന്നാലെ, ‘അങ്കമാലി ഡയറീസ്’ വഴി ശ്രദ്ധ നേടിയ അന്ന രാജൻയും സ്വന്തമായി സബ്സ്ക്രിപ്ഷൻ സംവിധാനം ആരംഭിച്ചു.

“എന്റെ ലോകത്തേക്ക് കൂടുതൽ അടുക്കാം, എന്റെ സബ്സ്ക്രിപ്ഷനിൽ ചേരൂ” എന്ന ക്യാപ്ഷനോടെയാണ് താരം വീഡിയോ പങ്കുവെച്ചത്. വീഡിയോ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയും പ്രചരിപ്പിച്ചിട്ടുണ്ട്.

നിലവിൽ ഏകദേശം 627 പേർ ഇതിനകം സബ്സ്ക്രിപ്ഷനിൽ അംഗങ്ങളായിട്ടുണ്ട്. 390 രൂപയാണ് സബ്സ്ക്രിപ്ഷൻ ഫീസ്. ആരാധകരുമായി കൂടുതൽ അടുത്ത ബന്ധം സ്ഥാപിക്കാൻ ഇത്തരം സേവനങ്ങൾ താരങ്ങൾ ഉപയോഗപ്പെടുത്തുന്നുവെന്നാണ് വിലയിരുത്തൽ.

English Summary

Celebrity subscription services are trending on social media. Actress Anna Rajan has launched her own subscription, offering exclusive content to fans for ₹390.

Share This Article