facebook

കടുവയ്ക്കൊപ്പം വീഡിയോ; പാകിസ്താനിൽ 19കാരന് ദാരുണാന്ത്യം

1 Min Read

പാകിസ്താനിലെ ലാഹോറിന് സമീപം വീഡിയോ ചിത്രീകരണത്തിനിടെ കടുവയുടെ ആക്രമണത്തിൽ 19കാരനായ ഫാം ജീവനക്കാരന് ദാരുണാന്ത്യം.

ഇൻഫ്ലുവൻസറുടെ വീഡിയോ ചിത്രീകരണത്തിനായി ഫാംഹൗസിലെ കൂട്ടിൽനിന്ന് കടുവയെ പുറത്തിറക്കിയതിനിടെയാണ് സംഭവം. കടുവയുടെ നിയന്ത്രണം നഷ്ടപ്പെട്ടതോടെ ഫാമിൽ ജോലി ചെയ്തിരുന്ന യുവാവിന് നേരെ ആക്രമണമുണ്ടായി.

സംഭവത്തിൽ ഫാം ഉടമയെയും ഇൻഫ്ലുവൻസറെയും പൊലീസ് അറസ്റ്റ് ചെയ്തു.ഫാംഹൗസിലെത്തിയ ഇൻഫ്ലുവൻസറുടെ വീഡിയോ ചിത്രീകരണത്തിനായാണ് കടുവയെ കൂട്ടിൽനിന്ന് പുറത്തേക്ക് കൊണ്ടുവന്നതെന്നാണ് വിവരം.

ഇതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കടുവ 19കാരനായ ജീവനക്കാരന് നേരെ ചാടുകയായിരുന്നു. യുവാവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ആശുപത്രിയിലെത്തിച്ചത് മറ്റൊരു കാരണം പറഞ്ഞ്

സംഭവത്തിന് പിന്നാലെ യുവാവിനെ ആശുപത്രിയിലെത്തിച്ചപ്പോൾ നായയുടെ ആക്രമണമാണ് ഉണ്ടായതെന്ന് ഫാം ഉടമ ആദ്യം പറഞ്ഞിരുന്നു. പിന്നീട് യുവാവിനെ ആക്രമിച്ചത് നായയല്ല, കടുവയാണെന്ന് വ്യക്തമായി.

കടുവ യുവാവിന് നേരെ ചാടിവീഴുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ വീഡിയോ ചിത്രീകരണത്തിനായി അപകടകരമായ സാഹചര്യങ്ങൾ സൃഷ്ടിക്കുന്ന പ്രവണതയ്ക്കെതിരായ ചർച്ചകൾക്കും സംഭവം വഴിവച്ചിരിക്കുകയാണ്.

ഫാം ഉടമയും ഇൻഫ്ലുവൻസറും അറസ്റ്റിൽ

സംഭവത്തിൽ ഫാം ഉടമയെയും വീഡിയോ ചിത്രീകരിക്കാനെത്തിയ ഇൻഫ്ലുവൻസറെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. വ്യൂസിനും കമന്റുകൾക്കും വേണ്ടി അപകടകരമായ പ്രവൃത്തികളിൽ ഏർപ്പെടുന്ന പ്രവണതയ്‌ക്കെതിരായ മുന്നറിയിപ്പായി കൂടി സംഭവം ചർച്ചയാകുകയാണ്.

സ്വന്തം ജീവൻ പോലും അപകടത്തിലാക്കുന്ന തരത്തിലുള്ള സോഷ്യൽ മീഡിയ ഉള്ളടക്ക നിർമാണത്തിന്റെ ഗുരുതര വശമാണ് സംഭവത്തിലൂടെ പുറത്തുവരുന്നത്.

English Summary : A 19-year-old farm employee was killed in a tiger attack during a TikTok video shoot at a farmhouse near Lahore, Pakistan. The tiger was reportedly released from its enclosure for an influencer’s video shoot before it lost control and attacked the worker. Police have arrested the farm owner and the influencer.

Share This Article