facebook

ഭാര്യയുടെ യാത്ര തടയാൻ സൗജന്യ ബസ് പദ്ധതി നിർത്തണമെന്ന് ഭർത്താവ്; എംഎൽഎയ്ക്ക് വിചിത്ര പരാതി

2 Min Read

കരിംനഗർ: വീട്ടുവഴക്കിനെത്തുടർന്ന് പിണങ്ങിപ്പോയ ഭാര്യ സൗജന്യ ബസ് യാത്രാ പദ്ധതി പ്രയോജനപ്പെടുത്തി ഇഷ്ടംപോലെ യാത്ര ചെയ്തെന്ന് ആരോപിച്ച് തെലങ്കാനയിൽ യുവാവിന്റെ വിചിത്ര പരാതി. 

ഭാര്യയുടെ യാത്ര എളുപ്പമാക്കിയെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാന സർക്കാരിന്റെ മഹാലക്ഷ്മി സൗജന്യ ബസ് യാത്രാ പദ്ധതി നിർത്തലാക്കണമെന്നാണ് ഭർത്താവായ ബണ്ടി കണക്കയ്യ ആവശ്യപ്പെട്ടത്.

ഭാര്യയുടെ യാത്രയ്ക്ക് കാരണം സൗജന്യ ബസ് പദ്ധതിയെന്ന് പരാതി

വീട്ടിലുണ്ടായ വഴക്കിനെത്തുടർന്ന് പിണങ്ങിപ്പോയ ഭാര്യ മഹാലക്ഷ്മി പദ്ധതി ഉപയോഗിച്ച് വിവിധ സ്ഥലങ്ങളിൽ യാത്ര ചെയ്തെന്നാണ് ബണ്ടി കണക്കയ്യയുടെ ആരോപണം. 

മുൻപ് ഇത്രയും ദൂരം ഭാര്യ ഒറ്റയ്ക്ക് യാത്ര ചെയ്തിട്ടില്ലെന്നും സൗജന്യ യാത്രാ സൗകര്യം ലഭിച്ചതോടെയാണ് കൂടുതൽ യാത്രകൾ നടത്തിയതെന്നും ഇയാൾ പറയുന്നു.

ഭാര്യയെ കാണാതായതിനെത്തുടർന്ന് അന്വേഷിച്ച് നടന്നതായും ഇതിനായി 2,000 രൂപ ചെലവായതായും ഇയാൾ പരാതിയിൽ ചൂണ്ടിക്കാട്ടി.

എംഎൽഎയോട് ആവശ്യപ്പെട്ടത് പദ്ധതി നിർത്തലാക്കാൻ

തെലങ്കാനയിലെ കരിംനഗർ ജില്ലയിലെ മനക്കൊണ്ടരു എംഎൽഎ കാവപള്ളി സത്യനാരായണിനെ നേരിൽ കണ്ടാണ് ബണ്ടി കണക്കയ്യ പരാതി അറിയിച്ചത്. ഭാര്യയെ കാണാനില്ലെങ്കിൽ പൊലീസിൽ പരാതി നൽകാനായിരുന്നു എംഎൽഎയുടെ നിർദേശം.

ഇനി ഭാര്യ പിണങ്ങിപ്പോയാൽ തിരഞ്ഞുപോകേണ്ടതില്ലെന്നും എംഎൽഎ ഉപദേശിച്ചതായി റിപ്പോർട്ടിൽ പറയുന്നു. എന്നാൽ ജോലി കഴിഞ്ഞ് വീട്ടിലെത്തുമ്പോൾ ഭക്ഷണം തയ്യാറാക്കി നൽകാൻ ഭാര്യ വേണമെന്നായിരുന്നു ബണ്ടിയുടെ മറുപടി. അതിനാൽ സൗജന്യ ബസ് യാത്രാ പദ്ധതി നിർത്തലാക്കണമെന്ന ആവശ്യത്തിലും ഇയാൾ ഉറച്ചുനിന്നു.

സോഷ്യൽ മീഡിയയിൽ കൗതുകമായി സംഭവം

ഭാര്യയുടെ യാത്ര തടയാൻ സർക്കാർ പദ്ധതി തന്നെ നിർത്തലാക്കണമെന്ന ഭർത്താവിന്റെ ആവശ്യം സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരിക്കുകയാണ്. രസകരവും കൗതുകകരവുമായ സംഭവമെന്ന നിലയിലാണ് നിരവധി പേർ ഇത് ഏറ്റെടുത്തിരിക്കുന്നത്.

English Summary:

A man in Telangana has reportedly approached an MLA seeking the cancellation of the Mahalakshmi free bus travel scheme, claiming that his estranged wife used it to travel extensively after a domestic dispute. He also said he spent ₹2,000 searching for her.

Share This Article