facebook

കേരള മഴ മുന്നറിയിപ്പ്; ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലേർട്ട്

1 Min Read

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇന്ന് ആറ് ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

പത്തനംതിട്ട, ഇടുക്കി, മലപ്പുറം, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലേർട്ട്.

കേരള മഴ മുന്നറിയിപ്പ്; നാളെ ആറ് ജില്ലകളിൽ ജാഗ്രത

നാളെ എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലാണ് യെല്ലോ അലേർട്ട്.

അതേസമയം, സംസ്ഥാനത്ത് ഇടിമിന്നലേറ്റുള്ള അപകടങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.

ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യത

ഈ മാസം ആറുവരെ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചത്.

തുടർന്ന് ഏഴ്, എട്ട് തീയതികളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

ഇടിമിന്നൽ അപകടങ്ങൾ; ജാഗ്രത വേണം

ഇടിമിന്നലിനുള്ള സാധ്യത നിലനിൽക്കുന്നതിനാൽ പ്രത്യേക ജാഗ്രത പാലിക്കണം. ശക്തമായ കാറ്റും മഴയും ഉണ്ടാകുന്ന സമയത്ത് അപകടസാധ്യതയുള്ള സ്ഥലങ്ങളിൽ നിന്ന് മാറിനിൽക്കുന്നതും സുരക്ഷിതമായ ഇടങ്ങളിൽ തുടരുന്നതും പ്രധാനമാണ്.

കാലാവസ്ഥാ വകുപ്പ് പുറപ്പെടുവിക്കുന്ന ഏറ്റവും പുതിയ മുന്നറിയിപ്പുകൾ ശ്രദ്ധിക്കണമെന്നും അധികൃതർ നിർദേശിക്കുന്നു.

English Summary

The India Meteorological Department has warned of widespread rain in Kerala today and tomorrow. Yellow alerts have been issued for six districts today and six districts tomorrow. Thunderstorms and strong winds are also expected in parts of the state through October 8.

Share This Article