facebook

ഒൻപത് മണിക്കൂർ നീണ്ട ചോദ്യം ചെയ്യൽ; ഇഡി ഓഫീസിൽ നിന്ന് പുറത്തിറങ്ങി വീണ വിജയൻ, ചോദ്യങ്ങളോട് മുഖം തിരിച്ച് മടക്കം

1 Min Read

കൊച്ചി ∙ മാസപ്പടി വിവാദവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ ടി.യെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഒൻപത് മണിക്കൂറിലേറെ ചോദ്യം ചെയ്തു. ദീർഘനേരത്തെ ചോദ്യം ചെയ്യലിന് ശേഷം പുറത്തിറങ്ങിയ വീണ, കാത്തുനിന്ന മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കാതെ മടങ്ങുകയായിരുന്നു.

കൊച്ചിയിലെ ഇഡി ഓഫീസിൽ നടന്ന ചോദ്യം ചെയ്യലിൽ വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങൾ ഉദ്യോഗസ്ഥർ തേടിയതായാണ് സൂചന. കൂടുതൽ അന്വേഷണത്തിന്റെ ഭാഗമായി ആവശ്യമെങ്കിൽ വീണ്ടും ഹാജരാകേണ്ടിവരുമെന്ന് ഇഡി അറിയിച്ചിട്ടുണ്ട്.

അതേസമയം, വീണയ്ക്ക് പുതിയ സമൻസ് നൽകിയിട്ടില്ല. അന്വേഷണത്തിന്റെ പുരോഗതിക്കനുസരിച്ച് ആവശ്യമായാൽ വീണ്ടും വിളിപ്പിക്കുമെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

English Summary:
Veena T., daughter of Kerala Chief Minister Pinarayi Vijayan, was questioned by the Enforcement Directorate for more than nine hours in connection with the monthly payment controversy. After the lengthy interrogation, she left without responding to media queries. ED officials said she may be summoned again if required, though no fresh notice has been issued so far.



Share This Article