നടി സഞ്ചിത ഉഗാലെയുടെ മരണത്തിൽ വൻ ദുരൂഹത! മണിക്കൂറുകൾക്ക് മുൻപും സോഷ്യൽ മീഡിയയിൽ ഡാൻസ് വീഡിയോ; പിന്നാലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ; സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് സിനിമാ സംഘടനകൾ

1 Min Read

മുംബൈ: യുവ നടി സഞ്ചിത ഉഗാലെയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന ആരോപണം ശക്തമാകുന്നു. താരത്തിന്റെ അപ്രതീക്ഷിത വിയോഗം സിനിമാ ലോകത്തെയും ആരാധകരെയും ഞെട്ടിച്ചിരിക്കുകയാണ്. 22-കാരിയായ സഞ്ചിതയെ ഞായറാഴ്ച വൈകിട്ട് ഏഴിനും ഏഴരയ്ക്കുമിടയിൽ മുംബൈയിലെ സ്വന്തം വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

മരണത്തിന് മണിക്കൂറുകൾ മുൻപുവരെ സഞ്ചിത സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു. ബോളിവുഡ് ഗാനമായ ‘ഡഫ്ലിവാലെ ഡഫ്ലി ബജാ’യ്ക്ക് ചുവടുവയ്ക്കുന്ന വീഡിയോ താരം പങ്കുവച്ചിരുന്നു. വീഡിയോയിൽ സന്തോഷത്തോടെയും ഊർജസ്വലയുമായും പ്രത്യക്ഷപ്പെട്ടിരുന്ന താരത്തിന്റെ അപ്രതീക്ഷിത മരണം ആരാധകരെയും സഹപ്രവർത്തകരെയും ഒരുപോലെ ഞെട്ടിച്ചു.

സംഭവത്തെ തുടർന്ന് നിരവധി പേരാണ് സമൂഹമാധ്യമങ്ങളിലൂടെ അനുശോചനം രേഖപ്പെടുത്തിയത്. വീഡിയോയിൽ നിന്ന് ആത്മഹത്യയെക്കുറിച്ചുള്ള യാതൊരു സൂചനയും ലഭിച്ചിരുന്നില്ലെന്നാണ് പലരുടെയും പ്രതികരണം.

ഇതിനിടെ, സഞ്ചിതയുടെ മരണത്തിൽ സമഗ്ര അന്വേഷണം വേണമെന്ന ആവശ്യവുമായി ഓൾ ഇന്ത്യ സിനി വർക്കേഴ്സ് അസോസിയേഷൻ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന് കത്ത് നൽകിയിട്ടുണ്ട്. മരണത്തിന് തൊട്ടുമുമ്പുവരെ സാധാരണ ജീവിതം നയിക്കുന്നതായി തോന്നിച്ചിരുന്ന സഞ്ചിതയുടെ ജീവിതത്തിൽ അപ്രതീക്ഷിതമായി എന്താണ് സംഭവിച്ചതെന്ന ചോദ്യമാണ് ഇപ്പോൾ ആരാധകരുടെയും സിനിമാലോകത്തിന്റെയും മനസ്സിൽ ഉയരുന്നത്.

സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.

English Summary:
Mystery deepens over the death of 22-year-old actress Sanchita Ugale, who was found hanging at her residence in Mumbai on Sunday evening. Hours before her death, she had shared a cheerful dance video on social media. The All India Cine Workers Association has sought a thorough investigation and written to Maharashtra Chief Minister Devendra Fadnavis. Police are continuing their probe.

Share This Article