ബൈക്ക് നിയന്ത്രണം വിട്ട് ഡിവൈഡറിലിടിച്ച് മറിഞ്ഞു, രണ്ട് മലയാളി നഴ്സിങ് വിദ്യാർഥികൾക്ക് ദാരുണാന്ത്യം!

1 Min Read

ബെംഗളൂരു: ബൈക്ക് നിയന്ത്രണം വിട്ട് ഡിവൈഡറിലിടിച്ച് മറിഞ്ഞുണ്ടായ അപകടത്തിൽ രണ്ട് മലയാളി നഴ്സിങ് വിദ്യാർഥികൾ മരിച്ചു. എറണാകുളം മുളന്തുരുത്തി പെരുമ്പള്ളി എരുമേലി വീട്ടിൽ ഗീരിഷ് കുമാറിന്റെ മകൻ ഗൗരീശങ്കർ (22), കണ്ണൂർ ശ്രീകണ്ഠാപുരം സ്വദേശി അതുൽ (22) എന്നിവരാണ് മരിച്ചത്.

കെങ്കേരിയിലെ രാജരാജേശ്വരി ഡെന്റൽ കോളജിന് സമീപത്തായിരുന്നു അപകടം. മൈസൂരുവിൽ നിന്ന് ബെംഗളൂരുവിലേക്ക് ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെയാണ് വാഹനം നിയന്ത്രണം വിട്ട് ഡിവൈഡറിലിടിച്ച് മറിഞ്ഞത്.

അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹങ്ങൾ രാജരാജേശ്വരി മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

മരിച്ച ഗൗരീശങ്കറും അതുലും കെങ്കേരിയിലെ ബിജിഎസ് നഴ്സിങ് കോളജിൽ ബിഎസ്‌സി നഴ്സിങ് നാലാം വർഷ വിദ്യാർഥികളായിരുന്നു. അപകടത്തിന്റെ കൂടുതൽ വിവരങ്ങൾ പൊലീസ് അന്വേഷിച്ചുവരികയാണ്.

English Summary
Two Malayali nursing students were killed in a bike accident near Rajarajeshwari Dental College in Bengaluru. The victims, Gaurishankar (22) from Ernakulam and Athul (22) from Kannur, were fourth-year BSc Nursing students at BGS Nursing College, Kengeri. Their bike reportedly lost control and crashed into a divider while they were travelling from Mysuru to Bengaluru.

Share This Article