മുംബൈ എയർപോർട്ടിൽ 11.82 കോടിയുടെ ആധുനിക ലഹരിമരുന്നുമായി മുൻ മിസിസ് കേരള റണ്ണർ അപ്പ് പിടിയിൽ! ട്രോളി ബാഗിൽ 12 പാക്കറ്റ് ‘ഹൈഡ്രോപോണിക് കഞ്ചാവ്’; ബാങ്കോക്കിൽ നിന്നെത്തിയ ഹർഷ സണ്ണിയെ പൂട്ടി എയർ ഇന്റലിജൻസ്; രാജ്യാന്തര മാഫിയയിലേക്ക് വിരൽചൂണ്ടുന്ന ഞെട്ടിക്കുന്ന വിവരങ്ങൾ!

2 Min Read

മുംബൈ: അന്താരാഷ്ട്ര വിപണിയിൽ 11.82 കോടി രൂപയിലധികം വിലമതിക്കുന്ന ഹൈഡ്രോപോണിക് കഞ്ചാവുമായി മുൻ മിസിസ് കേരള മത്സരാർത്ഥിയെ മുംബൈ വിമാനത്താവളത്തിൽ അറസ്റ്റ് ചെയ്തു. മിസിസ് കേരള ഗ്ലോബൽ 2025 മത്സരത്തിലെ ഫസ്റ്റ് റണ്ണർ അപ്പായ ഹർഷ സണ്ണിയാണ് പിടിയിലായത്.

വയനാട് ജില്ലയിലെ മാനന്തവാടി സ്വദേശിനിയായ ഹർഷ സണ്ണി ബാങ്കോക്കിൽ നിന്ന് എയർ ഇന്ത്യ വിമാനത്തിൽ മുംബൈയിലെ ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയപ്പോഴാണ് എയർ ഇന്റലിജൻസ് യൂണിറ്റ് പിടികൂടിയത്.

സംശയത്തെ തുടർന്ന് നടത്തിയ വിശദമായ പരിശോധനയിൽ ഹർഷയുടെ ട്രോളി ബാഗിൽ നിന്ന് 12 പാക്കറ്റുകളിലായി ഒളിപ്പിച്ച നിലയിൽ ഹൈഡ്രോപോണിക് കഞ്ചാവ് കണ്ടെത്തി. പിടിച്ചെടുത്ത ലഹരിവസ്തുവിന് അന്താരാഷ്ട്ര വിപണിയിൽ 11.82 കോടി രൂപയിലധികം വിലവരുമെന്ന് അധികൃതർ അറിയിച്ചു.

സംഭവത്തെ തുടർന്ന് നാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് (എൻ.ഡി.പി.എസ്) നിയമത്തിലെ ഗുരുതര വകുപ്പുകൾ ചുമത്തി ഹർഷ സണ്ണിയെ അറസ്റ്റ് ചെയ്തു. തുടർന്ന് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

മിസിസ് കേരള ഗ്ലോബൽ 2025 മത്സരത്തിൽ ഫസ്റ്റ് റണ്ണർ അപ്പായതിന് ശേഷം നൽകിയ അഭിമുഖത്തിൽ താൻ വയനാട് മാനന്തവാടി സ്വദേശിനിയാണെന്നും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബത്തിൽ നിന്നാണ് വരുന്നതെന്നും ഹർഷ പറഞ്ഞിരുന്നു. മാതാപിതാക്കൾ കൂലിപ്പണിക്കാരാണെന്നും അവർ അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു.

സംഭവത്തിൽ ലഹരിവസ്തു കടത്തിന് പിന്നിൽ പ്രവർത്തിച്ച സംഘങ്ങളെക്കുറിച്ചും അന്തർദേശീയ ബന്ധങ്ങളെക്കുറിച്ചും കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.

English Summary:
Former Mrs Kerala Global 2025 first runner-up Harsha Sunny was arrested at Mumbai International Airport after authorities seized 12 packets of hydroponic cannabis worth over ₹11.82 crore from her luggage. The Wayanad native had arrived from Bangkok and was booked under the NDPS Act. Investigations are underway to determine possible links to international drug trafficking networks.



Share This Article