നെടുമ്പാശ്ശേരി: സിയാൽ എയറോപാർക്കിലെ ബിസിനസ് സെന്ററിൽ അത്യാധുനിക സൗകര്യങ്ങളോടെയുള്ള പുതിയ റെസ്റ്റോറന്റ് ‘ഗ്രാനറി ബൈ സൽക്കാരം ഇടവഴി’ പ്രവർത്തനമാരംഭിച്ചു. സിയാൽ മാനേജിംഗ് ഡയറക്ടർ എസ്. സുഹാസ് ഐ.എ.എസ് റെസ്റ്റോറന്റിന്റെ ഉദ്ഘാടനം നിർവഹിച്ചു.
ഒരേ സമയം 150 പേർക്ക് ഇരുന്ന് ഭക്ഷണം കഴിക്കാവുന്ന വിശാലമായ സീറ്റിംഗ് സൗകര്യമാണ് റെസ്റ്റോറന്റിൽ ഒരുക്കിയിരിക്കുന്നത്. പ്രകൃതിദത്തവും മായം കലരാത്തതുമായ നാടൻ ഭക്ഷണവിഭവങ്ങൾ ജനങ്ങളിലെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ‘ഗ്രാനറി ബൈ സൽക്കാരം ഇടവഴി’ പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്.
നാടൻ രുചിയുടെ തനിമ നിലനിർത്തിക്കൊണ്ട് ആരോഗ്യകരമായ രീതിയിൽ തയ്യാറാക്കുന്ന വിഭവങ്ങളാണ് റെസ്റ്റോറന്റിന്റെ പ്രധാന ആകർഷണം. വിമാനത്താവളത്തിലെത്തുന്ന യാത്രക്കാർക്കും അവരെ സ്വീകരിക്കാനെത്തുന്നവർക്കും എയർപോർട്ട് പരിസരത്ത് നിന്ന് ദൂരെ പോകാതെ തന്നെ മികച്ച ഭക്ഷണാനുഭവം ലഭ്യമാക്കുകയാണ് ലക്ഷ്യമെന്ന് അധികൃതർ അറിയിച്ചു.
യാത്രക്കാർക്കും സന്ദർശകർക്കും പുറമേ പ്രദേശവാസികൾക്കും ഗുണമേന്മയുള്ള നാടൻ ഭക്ഷണം ആസ്വദിക്കാനുള്ള കേന്ദ്രമായി റെസ്റ്റോറന്റ് മാറുമെന്നാണ് പ്രതീക്ഷ.
ചടങ്ങിൽ സിഐഎഎസ്എൽ മാനേജിംഗ് ഡയറക്ടർ സന്തോഷ് ജെ. പൂവാട്ടിൽ, എയർപോർട്ട് ഡയറക്ടർ മനു ജി., എച്ച്.ആർ ഹെഡ് ജയരാജൻ എന്നിവരും സിയാലിലെ മറ്റ് മുതിർന്ന ഉദ്യോഗസ്ഥരും പങ്കെടുത്തു.
English Summary:
A new restaurant, Granary by Salkkaram Edavazhi, has been inaugurated at the CIAL Aeropark Business Centre in Nedumbassery. The facility, inaugurated by CIAL Managing Director S. Suhas IAS, offers seating for 150 guests and focuses on serving authentic, natural, and traditional Kerala cuisine. The restaurant aims to provide quality dining options for airport passengers, visitors, and local residents.
