facebook

‘നിനക്ക് നട്ടെല്ലില്ലേ എന്ന് ഭാര്യ വരെ ചോദിച്ചിട്ടുണ്ട്!’; അനാവശ്യ തർക്കങ്ങളോട് നോ പറഞ്ഞ് സൈജു കുറുപ്പ്; ‘പാവങ്ങളെ പൊട്ടന്മാരായി കാണരുത്, എനിക്ക് സമാധാനമായി ഉറങ്ങണം’; കുട്ടിക്കാലത്തെ ആ വലിയ നോവിനെക്കുറിച്ച് താരം; വൈറൽ അഭിമുഖം ഇതാ!

2 Min Read

കൊച്ചി: ജീവിതത്തിൽ ഏറ്റുമുട്ടലുകളും അനാവശ്യ തർക്കങ്ങളും ഒഴിവാക്കി സമാധാനത്തോടെ ജീവിക്കാനാണ് താൻ എപ്പോഴും ശ്രമിക്കുന്നതെന്ന് നടൻ സൈജു കുറുപ്പ്. കുട്ടിക്കാലം മുതൽ തന്നെ പ്രതികരണങ്ങൾ നിയന്ത്രിച്ച് മുന്നോട്ട് പോകുന്ന സ്വഭാവമാണ് താൻ വളർത്തിയെടുത്തതെന്നും അദ്ദേഹം പറഞ്ഞു. ഷെഫ് നളന്റെ പോഡ്കാസ്റ്റിൽ സംസാരിക്കുകയായിരുന്നു താരം.

പ്രതികരിച്ചാൽ മാത്രമാണ് പല പ്രശ്നങ്ങളും ഉണ്ടാകുന്നതെന്ന് വിശ്വസിക്കുന്നയാളാണ് താനെന്ന് സൈജു പറഞ്ഞു. ഇഷ്ടപ്പെടാത്ത കാര്യങ്ങൾ കേട്ടാലും പലപ്പോഴും മറുപടി പറയാതെ അവിടെ നിന്ന് മാറിനിൽക്കാനാണ് ശ്രമിക്കാറുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.

‘ആൾക്കാർ എന്നെ പാവമാണെന്ന് കരുതാം. പക്ഷേ പാവങ്ങളെ ഒരിക്കലും പൊട്ടന്മാരായി കാണരുത്. പലപ്പോഴും മിണ്ടാതിരിക്കുന്നത് ബോധപൂർവമായ തീരുമാനമാണ്,’ സൈജു പറഞ്ഞു.

ഈ സ്വഭാവത്തെക്കുറിച്ച് ഭാര്യ പോലും ചോദ്യം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി. ‘നിനക്ക് നട്ടെല്ലില്ലേ എന്ന് ഭാര്യ ചോദിച്ചിട്ടുണ്ട്. പക്ഷേ ഞാൻ പ്രതികരിക്കാറില്ല. കാരണം എനിക്ക് സമാധാനമായി ഉറങ്ങണം. വെറുതെ തർക്കിച്ച് രക്തസമ്മർദം കൂട്ടുന്നതിൽ എന്ത് ഗുണമാണുള്ളത്,’ അദ്ദേഹം ചോദിച്ചു.

ടീനേജ് കാലത്ത് പഠനത്തിൽ പിന്നിലായിരുന്നതിനാൽ വേണ്ടത്ര അംഗീകാരം ലഭിക്കുന്നില്ലെന്ന തോന്നൽ ഉണ്ടായിരുന്നുവെന്നും സൈജു ഓർത്തെടുത്തു. സഹോദരി പഠനത്തിൽ മികവ് പുലർത്തിയിരുന്നപ്പോൾ താൻ പലപ്പോഴും താരതമ്യങ്ങളുടെ ഇരയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

സ്കൂളിലെ ഒരു പാരന്റ്സ് ഡേ അനുഭവവും താരം പങ്കുവെച്ചു. സമ്മാനങ്ങൾ ഒന്നും ലഭിക്കാത്തതിനാൽ പരിപാടികളിൽ പങ്കെടുക്കാൻ താത്പര്യമില്ലാതിരുന്നുവെന്നും, ഒരിക്കൽ മാതാപിതാക്കൾക്ക് അത് വേദനയുണ്ടാക്കിയെന്ന് മനസ്സിലാക്കിയതോടെയാണ് ജീവിതത്തിൽ മാറ്റം വരുത്താൻ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു.

അതിന് ശേഷം എല്ലാവരോടും സൗഹൃദപരമായി പെരുമാറാനും ആളുകളെ സന്തോഷിപ്പിക്കാനും ശ്രമിച്ചുവെന്ന് സൈജു പറഞ്ഞു. വീട്ടിലെത്തുന്ന അതിഥികളോട് എന്ത് വേണമെന്ന് ചോദിക്കുന്നതിൽ നിന്ന് തുടങ്ങി ചെറിയ കാര്യങ്ങളിൽ പോലും ശ്രദ്ധ ചെലുത്തിയിരുന്നുവെന്നും പിന്നീട് അത് തന്റെ സ്വഭാവത്തിന്റെ ഭാഗമായി മാറിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തന്റെ ഈ സമീപനമാണ് ഇന്ന് പലരുടെയും സ്‌നേഹവും ബഹുമാനവും നേടാൻ സഹായിച്ചതെന്നും സുഹൃത്തുക്കളുടെ മാതാപിതാക്കൾക്ക് പോലും തന്നെ ഏറെ ഇഷ്ടമാണെന്നും സൈജു കുറുപ്പ് പറഞ്ഞു.

English Summary:
Actor Saiju Kurup says he prefers a peaceful life and avoids unnecessary confrontations. Speaking in a podcast, he revealed that he consciously chooses not to react to many situations, even if others view it as a lack of courage. He also shared childhood experiences that shaped his personality and his decision to treat people with kindness and respect.

Share This Article