മാസപ്പടി കേസ്: ഇഡി അന്വേഷണം തുടരും, സിഎംആർഎൽ ഹർജി തള്ളി ഹൈക്കോടതി

1 Min Read

കൊച്ചി: മാസപ്പടി കേസുമായി ബന്ധപ്പെട്ട എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷണം തടയണമെന്ന സിഎംആർഎല്ലിന്റെ ഹർജി ഹൈക്കോടതി തള്ളി. കേസിൽ ഇഡിക്ക് അന്വേഷണം തുടരാമെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.

സിഎംആർഎൽ മാനേജിങ് ഡയറക്ടർ ശശിധരൻ കർത്തയും കമ്പനിയിലെ അഞ്ച് ഉദ്യോഗസ്ഥരുമാണ് അന്വേഷണത്തിന് സ്റ്റേ ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. എന്നാൽ അന്വേഷണത്തിൽ ഇടപെടാൻ കഴിയില്ലെന്ന നിലപാടാണ് കോടതി സ്വീകരിച്ചത്.

ഇതോടൊപ്പം, സുപ്രീംകോടതിയെ സമീപിക്കുന്നതിനായി രണ്ട് ആഴ്ചത്തെ സമയം അനുവദിക്കണമെന്ന സിഎംആർഎൽ അഭിഭാഷകന്റെ ആവശ്യവും ഹൈക്കോടതി നിരസിച്ചു.

ഇസിഐആർ (ECIR) രജിസ്റ്റർ ചെയ്യാതെ ഇഡിക്ക് അന്വേഷണം നടത്താനാകില്ലെന്ന സിഎംആർഎല്ലിന്റെ വാദവും കോടതി അംഗീകരിച്ചില്ല. അന്വേഷണ ഏജൻസിക്ക് നിയമപരമായി അന്വേഷണം മുന്നോട്ടുകൊണ്ടുപോകാൻ കഴിയുമെന്ന് കോടതി നിരീക്ഷിച്ചു.

വിധിയോടെ മാസപ്പടി കേസിലെ ഇഡി അന്വേഷണത്തിന് നിയമതടസ്സങ്ങളില്ലാതെ തുടർന്നുപോകാനുള്ള വഴി തെളിഞ്ഞിരിക്കുകയാണ്.

English Summary

The Kerala High Court has dismissed a petition filed by CMRL seeking to halt the Enforcement Directorate’s (ED) investigation in the monthly payment (Masappadi) case. The Division Bench ruled that the ED can continue its probe. The petition was filed by CMRL Managing Director Sasidharan Kartha and five company officials. The court also rejected a request to grant two weeks’ time for approaching the Supreme Court. Additionally, the court held that CMRL’s argument that the ED cannot investigate without registering an ECIR was not valid.

Share This Article