ഹാപ്പി ലാൻഡ് അമ്യൂസ്മെന്റ് പാർക്കിൽ അപകടം; ജയന്റ് വീൽ തകർന്നു വീണ് നിരവധി പേർക്ക് പരിക്ക്

1 Min Read
1 Min Read

തിരുവനന്തപുരം: വെമ്പായത്തെ അമ്യൂസ്മെന്റ് പാർക്കിൽ ഉണ്ടായ അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. ഹാപ്പി ലാൻഡ് അമ്യൂസ്മെന്റ് പാർക്കിലാണ് അപകടമുണ്ടായത്.

പാർക്കിലെ ജയന്റ് വീൽ പ്രവർത്തിക്കുന്നതിനിടെ പെട്ടെന്ന് തകർന്നു താഴേക്ക് പതിക്കുകയായിരുന്നു. പ്രാഥമിക വിവരങ്ങൾ പ്രകാരം അഞ്ചുപേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

നാഗർകോവിൽ സ്വദേശികളായ മനോരതി (54), സീമണി (49), മാലിനി (49), ശ്യാം ഡാനിയൽ (14), റോസ് (16) എന്നിവരാണ് അപകടത്തിൽപ്പെട്ടവരിൽ ഉൾപ്പെടുന്നത്.

അപകടസമയത്ത് 26 പേരാണ് ജയന്റ് വീലിൽ ഉണ്ടായിരുന്നത്. ഉയരത്തിൽ എത്തിയ സമയത്ത് വെൽഡിംഗ് ഭാഗം പൊട്ടിപ്പോയതോടെയാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം.

പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചിലരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ.

സംഭവത്തെ തുടർന്ന് പാർക്കിലേക്ക് പൊലീസ്, അഗ്നിരക്ഷാസേന, രക്ഷാപ്രവർത്തകർ എന്നിവർ എത്തി പരിശോധന ആരംഭിച്ചു. അപകടത്തിന്റെ കാരണം സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് അധികൃതർ അറിയിച്ചു.

English Summary: Several people were injured after a giant wheel collapsed at an amusement park in Vembayam near Thiruvananthapuram. At least five people sustained serious injuries and were shifted to the Medical College Hospital.

giant-wheel-accident-vembayam-amusement-park

Vembayam, Amusement Park Accident, Giant Wheel Collapse, Thiruvananthapuram News, Kerala Accident, Medical College Hospital, Rescue Operation, Happy Land Park, Breaking News, Kerala News

Share This Article