പത്തനംതിട്ട: പോക്സോ കേസ് പ്രതിയുടെ ചിത്രം സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. അഗ്നി, അനീഷ് എന്നിവരെയാണ് പൊലീസ് പിടികൂടിയത്.
പോക്സോ കേസിലെ പ്രതിയുടെ കുടുംബാംഗങ്ങളെയാണ് പ്രതികൾ ലക്ഷ്യമിട്ടത്. പ്രതിയുടെ ചിത്രം യൂട്യൂബ് ചാനലിലൂടെ പുറത്തുവിടുമെന്നും അത് ഒഴിവാക്കണമെങ്കിൽ 10 ലക്ഷം രൂപ നൽകണമെന്നുമായിരുന്നു ആവശ്യമെന്ന് പൊലീസ് അറിയിച്ചു.
‘വിസ്മയ ന്യൂസ്’ എന്ന യൂട്യൂബ് ചാനലുമായി ബന്ധപ്പെട്ടവരാണ് പണം ആവശ്യപ്പെട്ടതെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ‘ശ്രീ വ്‌ളോഗ്’ യൂട്യൂബ് ചാനൽ ഉടമ ശ്രീജിത്തും റഹീമും ഉൾപ്പെടെയുള്ളവർക്കെതിരെയും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ആകെ ആറ് പ്രതികളാണ് കേസിലുള്ളത്. ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ചതുമായി ബന്ധപ്പെട്ട വിവിധ വകുപ്പുകൾ ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
പത്തനംതിട്ട ജില്ലയിലെ അടൂർ പൊലീസാണ് കേസ് അന്വേഷിക്കുന്നത്. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്നതടക്കമുള്ള കാര്യങ്ങൾ പരിശോധിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു.
English Summary:
Two YouTubers have been arrested in Pathanamthitta for allegedly attempting to extort ₹10 lakh from the family of a POCSO case accused. The suspects reportedly threatened to publish the accused’s photograph on YouTube unless the money was paid. Police have registered a case against six individuals and are continuing the investigation.

