താമരശേരി: കോഴിക്കോട് താമരശേരിയിലെ ചാലക്കര ഗവ. യു.പി. സ്കൂളിൽ ആറാം ക്ലാസ് വിദ്യാർഥിക്ക് പാമ്പുകടിയെന്ന് സംശയം. കാലിൽ പാമ്പുകടിയേറ്റതുപോലെയുള്ള രണ്ട് മുറിപ്പാടുകൾ കണ്ടെത്തിയതിനെ തുടർന്ന് അഹിയാൻ മുഹമ്മദിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാമ്പിനെ കണ്ടതായി സ്ഥിരീകരണമില്ല.
സ്കൂൾ ഗ്രൗണ്ടിൽ പോയി തിരിച്ചെത്തിയപ്പോൾ മുറിപ്പാടുകൾ
ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. ഇടവേള സമയത്ത് കൂട്ടുകാരോടൊപ്പം സ്കൂൾ ഗ്രൗണ്ടിലേക്ക് പോയി തിരിച്ചെത്തിയപ്പോഴാണ് അഹിയാന്റെ കാലിൽ രണ്ട് മുറിപ്പാടുകൾ ശ്രദ്ധയിൽപ്പെട്ടത്.
എന്തോ കടിച്ചതായി കുട്ടി അധ്യാപകരോട് പറയുകയും ചെയ്തു. എന്നാൽ സംഭവസമയത്ത് പാമ്പിനെ കണ്ടതായി വിവരമില്ല.
പ്രാഥമിക ചികിത്സയ്ക്ക് ശേഷം മെഡിക്കൽ കോളേജിലേക്ക്
തുടർന്ന് അധ്യാപകർ കുട്ടിയെ താമരശേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. അവിടെ പ്രാഥമിക ചികിത്സ നൽകിയ ശേഷം കൂടുതൽ പരിശോധനകൾക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
വിദ്യാർഥിയുടെ കാലിലെ മുറിപ്പാടിന്റെ കാരണം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ വിശദമായ പരിശോധന തുടരുകയാണ്.
English Summary:
A Class 6 student at Chalakara Government UP School in Thamarassery, Kozhikode, was hospitalized after suspected snake bite marks were found on his leg. The student was shifted from Thamarassery Taluk Hospital to Kozhikode Medical College for further examination.
