ഹൈക്കോടതി റിട്ട. ജഡ്ജിയുടെ ഭാര്യയ്ക്ക് ദാരുണാന്ത്യം
റോഡ് മുറിച്ചുകടക്കുന്നതിനിടെ കോൺക്രീറ്റ് മിക്സിങ് വാഹനമിടിച്ചു; ഹൈക്കോടതി റിട്ട. ജഡ്ജിയുടെ ഭാര്യയ്ക്ക് ദാരുണാന്ത്യം
കൊച്ചി: റോഡ് മുറിച്ചുകടക്കുന്നതിനിടെ കോൺക്രീറ്റ് മിക്സിങ് വാഹനമിടിച്ച് ഹൈക്കോടതി റിട്ടയേഡ് ജഡ്ജിയുടെ ഭാര്യ മരിച്ചു. മുൻ ഹൈക്കോടതി ജഡ്ജി പി.ആർ. രാമന്റെ ഭാര്യ വിജയലക്ഷ്മി എൻ.പി. ആണ് മരിച്ചത്. കൊച്ചിയിലെ കടവന്ത്രയിലാണ് അപകടം നടന്നത്.
ഇന്ന് വൈകുന്നേരം കടവന്ത്ര സിഗ്നലിന് സമീപം റോഡ് മുറിച്ചുകടക്കുന്നതിനിടെയാണ് വിജയലക്ഷ്മിയെ കോൺക്രീറ്റ് മിക്സിങ് വാഹനം ഇടിച്ചത്. വാഹനമിടിച്ചതിനെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ അവർക്ക് ജീവൻ നഷ്ടമായി. അപകടത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
