കൊച്ചി: പാലാരിവട്ടത്തെ ലേഡീസ് ഹോസ്റ്റലിൽ അതിക്രമിച്ച് കടന്ന് യുവതിയെ കടന്നുപിടിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. ആലപ്പുഴ കാട്ടൂർ കോയിൽപറമ്പിൽ വീട്ടിൽ റോബിൻ ദാസ് ആണ് പിടിയിലായത്. ഇയാൾ ആലുവ കുഴിവേലിപ്പടിയിൽ വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു.
മെയ് 12ന് പുലർച്ചെ നാല് മണിയോടെയായിരുന്നു സംഭവം. പാലാരിവട്ടം മെട്രോ സ്റ്റേഷനുസമീപത്തെ ഹോസ്റ്റലിൽ അതിക്രമിച്ച് കയറിയ പ്രതി മുറിയിൽ ഉറങ്ങിക്കിടന്ന യുവതിയെ കടന്നുപിടിക്കുകയും പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തുവെന്നാണ് പൊലീസ് പറയുന്നത്.
യുവതി ബഹളം വെച്ചതോടെ പ്രതി സ്ഥലത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നു. തുടർന്ന് യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പാലാരിവട്ടം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
സംഭവസ്ഥലത്തെയും പരിസരങ്ങളിലെയും ഇരുന്നൂറിലധികം സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച ശേഷമാണ് പ്രതിയെ തിരിച്ചറിഞ്ഞത്.
അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.
എറണാകുളം അസിസ്റ്റന്റ് പൊലീസ് കമ്മിഷണർ കെ.ജി. സുരേഷിന്റെയും പാലാരിവട്ടം സ്റ്റേഷൻ ഹൗസ് ഓഫീസർ എ. അനൂപിന്റെയും മേൽനോട്ടത്തിലായിരുന്നു അന്വേഷണം. പ്രത്യേക അന്വേഷണ സംഘത്തിൽ പൊലീസ് ഉദ്യോഗസ്ഥരായ ഒ.എസ്. ഹരിശങ്കർ, അബിൻ ഗംഗ, അഖിൽ പത്മൻ, ജിപിൻ ലാൽ, എ. നസീർ എന്നിവരും അംഗങ്ങളായിരുന്നു.
English Summary: A man was arrested for allegedly trespassing into a ladies hostel near Palarivattom Metro Station in Kochi and attempting to assault a woman. Police identified the accused after examining over 200 CCTV visuals from the area.
man-arrested-for-trespassing-ladies-hostel-kochi
Kochi News, Palarivattom, Kerala Police, Ladies Hostel, Assault Attempt, CCTV Investigation, Crime News, Ernakulam, Arrest, Kerala Crime
