ലൈക്കുകൾക്കും വ്യൂസിനും വേണ്ടി എന്ത് അശ്ലീലവും കാട്ടുന്നവർക്ക് എട്ടിന്റെ പണി വരുന്നു! സ്വകാര്യ ദൃശ്യങ്ങൾ പ്രചരിപ്പിച്ചാൽ മൂന്ന് വർഷം ജയിൽ ശിക്ഷ

1 Min Read

കൊച്ചി: വ്യക്തികളുടെ സ്വകാര്യതയിലേക്ക് കടന്നുകയറി ദൃശ്യങ്ങൾ പകർത്തുകയും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്യുന്നവർക്കെതിരെ കർശന മുന്നറിയിപ്പുമായി Kerala Police. മനുഷ്യരുടെ ദുഃഖം, അപകടങ്ങൾ, മരണങ്ങൾ, ദുരന്തങ്ങൾ എന്നിവയെ സമൂഹമാധ്യമങ്ങളിൽ കാഴ്ചക്കാരെ കൂട്ടാനുള്ള ഉപാധികളാക്കി മാറ്റുന്ന പ്രവണത വർധിച്ചുവരുന്നതായും പൊലീസ് ചൂണ്ടിക്കാട്ടി.

മറ്റുള്ളവരുടെ ജീവിതത്തിലേക്കും സ്വകാര്യതയിലേക്കും മൊബൈൽ ക്യാമറകൾ അനാവശ്യമായി കടന്നുകയറുന്നത് വ്യക്തികളുടെ അടിസ്ഥാന അവകാശങ്ങളോടും സ്വാതന്ത്ര്യത്തോടും ഉള്ള വെല്ലുവിളിയാണെന്ന് പൊലീസ് പുറത്തിറക്കിയ കുറിപ്പിൽ പറയുന്നു.

ഇന്ത്യൻ ഭരണഘടന ഉറപ്പുനൽകുന്ന സ്വകാര്യതയ്ക്കുള്ള അവകാശം (Right to Privacy) ഒരു മൗലികാവകാശമാണെന്നും ഒരാളുടെ അനുമതിയില്ലാതെ സ്വകാര്യ ദൃശ്യങ്ങളോ വീഡിയോകളോ പകർത്തുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നത് നിയമനടപടികൾക്ക് ഇടയാക്കുമെന്നും പൊലീസ് ഓർമ്മിപ്പിച്ചു.

മൂന്ന് വർഷം വരെ തടവ്

Information Technology Act 2000 പ്രകാരം ഒരാളുടെ സ്വകാര്യത ലംഘിച്ച് ചിത്രങ്ങളോ വീഡിയോകളോ പകർത്തുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നത് കുറ്റകരമാണ്. കുറ്റം തെളിഞ്ഞാൽ മൂന്ന് വർഷം വരെ തടവും രണ്ട് ലക്ഷം രൂപ വരെ പിഴയും ലഭിക്കാവുന്നതാണ്.

അപകടങ്ങൾ, ദുരന്തങ്ങൾ, ചികിത്സാ സാഹചര്യങ്ങൾ തുടങ്ങിയ സന്ദർഭങ്ങളിൽ ആളുകളുടെ അനുമതിയില്ലാതെ ചിത്രീകരണം നടത്തുകയും അത് സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുകയും ചെയ്യുന്നവർ നിയമപരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് കേരള പൊലീസ് മുന്നറിയിപ്പ് നൽകി.

English Summary:
Kerala Police has warned the public against recording and sharing private images or videos of individuals without their consent. The police noted that incidents, accidents, personal tragedies, and even deaths are increasingly being used as social media content, violating people’s privacy and dignity. Under Section 66E of the Information Technology Act, 2000, capturing or sharing private visuals without consent can attract up to three years of imprisonment and a fine of up to ₹2 lakh.

Share This Article