AI കോഴ്സുകൾ ഉൾപ്പെടെ ഡിജിറ്റൽ സാങ്കേതികവിദ്യകളിൽ പരിശീലനം നേടാൻ ആഗ്രഹിക്കുന്നവർക്ക് മികച്ച അവസരവുമായി കേന്ദ്രസർക്കാരിന്റെ ‘ഫ്യൂച്ചർ സ്കിൽ പ്രൈം’ പദ്ധതി. വിവിധ കോഴ്സുകൾ വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ₹12,000 വരെ ഫീസ് റീഇംബേഴ്സ്മെന്റ് ലഭിക്കും.
കേന്ദ്രസർക്കാരും നാസ്കോമും ചേർന്നുള്ള സംരംഭം
ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയവും നാസ്കോമും ചേർന്നാണ് Future Skills Prime ഡിജിറ്റൽ സ്കിൽ ഡെവലപ്മെന്റ് പ്രോഗ്രാം നടപ്പാക്കുന്നത്.
സിസ്കോ, മൈക്രോസോഫ്റ്റ്, എഡബ്ല്യുഎസ് (AWS) തുടങ്ങിയ പ്രമുഖ സാങ്കേതിക കമ്പനികളുടെ സഹകരണത്തോടെയാണ് വിവിധ കോഴ്സുകൾ രൂപകൽപന ചെയ്തിരിക്കുന്നത്.
200-ലധികം കോഴ്സുകൾ ലഭ്യം
പദ്ധതിയുടെ ഭാഗമായി 200-ലധികം പരിശീലന പ്രോഗ്രാമുകളാണ് ലഭ്യമാക്കിയിരിക്കുന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ജനറേറ്റീവ് AI, സൈബർ സെക്യൂരിറ്റി, ഡാറ്റ സയൻസ്, ഡാറ്റ പ്രോസസിംഗ്, ക്ലൗഡ് കമ്പ്യൂട്ടിംഗ്, ഇന്റർനെറ്റ് ഓഫ് തിങ്സ് (IoT), ബ്ലോക്ക്‌ചെയിൻ, മെഷീൻ ലേണിംഗ്, ഡിജിറ്റൽ മാർക്കറ്റിംഗ്, ഫുൾ സ്റ്റാക്ക് ജാവ ഡെവലപ്‌മെന്റ്, വെബ് ഡെവലപ്‌മെന്റ്, ഡിജിറ്റൽ ഫൊറൻസിക്, മൊബൈൽ ആപ്ലിക്കേഷൻ സെക്യൂരിറ്റി, 3D പ്രിന്റിംഗ് & CAD മോഡലിംഗ് തുടങ്ങിയ മേഖലകൾ ഇതിൽ ഉൾപ്പെടുന്നു.
ആർക്കൊക്കെ അപേക്ഷിക്കാം?
16 വയസ് പൂർത്തിയായ വിദ്യാർഥികൾക്കും ജോലി ചെയ്യുന്നവർക്കും മറ്റ് മേഖലകളിലുള്ളവർക്കും പദ്ധതിയുടെ ഭാഗമാകാം.
ചില കോഴ്സുകൾ സൗജന്യമാണ്. ഫീസ് ഈടാക്കുന്ന ചില കോഴ്സുകളിൽ പരിശീലനം വിജയകരമായി പൂർത്തിയാക്കിയാൽ പരമാവധി ₹12,000 വരെ ഫീസ് റീഇംബേഴ്സ്മെന്റ് ലഭിക്കും. എന്നാൽ ഈ ആനുകൂല്യം എല്ലാ കോഴ്സുകൾക്കും ബാധകമല്ല.
കൂടുതൽ വിവരങ്ങൾ
കോഴ്സുകൾ, രജിസ്ട്രേഷൻ, ഫീസ് റീഇംബേഴ്സ്മെന്റ് എന്നിവ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ Future Skills Prime ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാണ്.
