സീതത്തോട്: പത്തനംതിട്ട ജില്ലയിലെ ഗവിക്കു സമീപം മീനാറിൽ അങ്കണവാടി ജീവനക്കാരിയെ വനത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് മൂഴിയാർ സ്വദേശിയായ ആദിവാസി യുവാവ് വിനോദ് കുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇന്നലെ രാവിലെയാണ് സംഭവം. ഗവിക്ക് സമീപത്തെ കെഎഫ്ഡിസി കോളനിയിലായിരുന്നു യുവതിയുടെ താമസം. രാവിലെ എട്ടരയോടെ വീട്ടിൽ നിന്ന് അഞ്ച് കിലോമീറ്ററോളം അകലെയുള്ള മീനാർ അങ്കണവാടിയിലേക്ക് പോകുന്നതിനിടെയാണ് സംഭവം നടന്നതെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് അറിയിച്ചു.
യുവതി അങ്കണവാടിയിൽ എത്താതിരുന്നതിനെ തുടർന്ന് പ്രദേശവാസികളും വനപാലകരും ചേർന്ന് നടത്തിയ തെരച്ചിലിലാണ് വനമേഖലയിൽ മൃതദേഹം കണ്ടെത്തിയത്.
സംഭവശേഷം വിനോദ് കുമാർ ഗവി കെ.എസ്.ആർ.ടി.സി ബസിൽ കയറി വണ്ടിപ്പെരിയാർ ഭാഗത്തേക്ക് പോയതായി വനപാലകർക്ക് വിവരം ലഭിച്ചു. തുടർന്ന് വള്ളക്കടവ് ഫോറസ്റ്റ് ചെക്ക് പോസ്റ്റിൽ നിന്ന് ഇയാളെ വനപാലകർ കസ്റ്റഡിയിലെടുത്ത് പൊലീസിന് കൈമാറി.
മൂഴിയാർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മരണകാരണം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷമേ വ്യക്തമാകൂ.
English Summary
An anganwadi worker was found dead in a forest area near Meenar in Pathanamthitta district. Police have taken a tribal youth, Vinod Kumar of Moozhiyar, into custody in connection with the incident. The victim went missing while travelling to the anganwadi, and her body was later found by local residents and forest officials. Police have registered a case and launched an investigation
anganwadi-worker-found-dead-in-gavi-tribal-youth-taken-into-custody
Pathanamthitta, Gavi, Seethathode, Anganwadi Worker, Vinod Kumar, Moozhiyar, Kerala Police, Forest Department, Crime News, Meenar, Vallakkadavu, KSRTC, Investigation, Kerala News
