60-ാം വയസ്സിൽ ആമിർ ഖാൻ മൂന്നാമതും വിവാഹിതനാകുന്നു! വധു ഒരു വർഷമായി കൂടെയുള്ള സുന്ദരി

2 Min Read

മുംബൈ: ബോളിവുഡ് താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നതായി റിപ്പോർട്ട്. ഒരു വർഷത്തിലേറെയായി ബന്ധത്തിലായിരുന്ന ഗൗരി സ്പ്രാറ്റിനെയാണ് താരം വിവാഹം കഴിക്കുന്നത്. ജൂലൈ 5ന് മുംബൈയിൽ ലളിതമായ ചടങ്ങുകളോടെയായിരിക്കും വിവാഹമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ആർഭാടങ്ങൾ ഒഴിവാക്കി അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളും മാത്രം പങ്കെടുക്കുന്ന സ്വകാര്യ ചടങ്ങായിരിക്കും വിവാഹമെന്നാണ് വിവരം. കഴിഞ്ഞ മാർച്ചിൽ തന്റെ 60-ാം ജന്മദിനാഘോഷത്തിനിടെയാണ് ആമിർ ഖാൻ ഗൗരി സ്പ്രാറ്റിനെ മാധ്യമങ്ങൾക്ക് ഔദ്യോഗികമായി പരിചയപ്പെടുത്തിയത്. അതിനുശേഷം ഇരുവരും നിരവധി പൊതുപരിപാടികളിൽ ഒരുമിച്ച് പ്രത്യക്ഷപ്പെട്ടിരുന്നു.

സമീപകാല അഭിമുഖത്തിൽ ഗൗരിയുമായുള്ള ബന്ധത്തെക്കുറിച്ച് ആമിർ തുറന്നുപറഞ്ഞിരുന്നു. ഗൗരിയെ ജീവിതത്തിൽ ലഭിച്ചതിൽ താൻ ഭാഗ്യവാനാണെന്നും അവരുടെ സാന്നിധ്യത്തിൽ സമാധാനവും സന്തോഷവും കണ്ടെത്തുന്നുവെന്നുമാണ് താരം പറഞ്ഞത്. മുൻ ഭാര്യമാരായ റീന ദത്തയുമായും കിരൺ റാവുവുമായും നല്ല ബന്ധം തുടരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

1986-ൽ റീന ദത്തയെ വിവാഹം കഴിച്ച ആമിർ 2002-ലാണ് വേർപിരിഞ്ഞത്. ഈ ബന്ധത്തിൽ ജുനൈദ് ഖാനും ഇറാ ഖാനും ഉൾപ്പെടെ രണ്ട് മക്കളുണ്ട്. തുടർന്ന് 2005-ൽ സംവിധായിക കിരൺ റാവുവിനെ വിവാഹം കഴിച്ചെങ്കിലും 2021-ൽ ഇരുവരും വേർപിരിയുകയായിരുന്നു.

സിനിമാരംഗത്തും ആമിർ സജീവമാണ്. ‘ലാൽ സിങ് ചദ്ദ’യ്ക്ക് ശേഷം ‘സിതാരേ സമീൻ പർ’ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം വീണ്ടും ശ്രദ്ധ നേടിയത്. നിർമ്മാതാവായും നടനായും പുതിയ പദ്ധതികളുമായി മുന്നേറുന്ന ആമിർ, ജുനൈദ് ഖാനും സായ് പല്ലവിയും പ്രധാന കഥാപാത്രങ്ങളാകുന്ന ‘ഏക് ദിൻ’ എന്ന ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ്.

English Summary:
Bollywood star Aamir Khan is reportedly set to marry his longtime partner Gauri Spratt on July 5 in Mumbai. The wedding is expected to be a private ceremony attended only by close family and friends. Aamir introduced Gauri publicly during his 60th birthday celebrations earlier this year and has since spoken openly about their relationship. This will be Aamir’s third marriage after his previous relationships with Reena Dutta and Kiran Rao.



Share This Article