facebook

കുറുപ്പ് ബ്രൂണെയിലുണ്ടെന്ന പ്രചാരണത്തിൽ പങ്കില്ലെന്ന് അലി അക്ബർ

1 Min Read

തിരുവനന്തപുരം: സുകുമാരക്കുറുപ്പിന്റേതെന്ന തരത്തിൽ മാധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും പ്രചരിക്കുന്ന ചിത്രങ്ങൾ ചാനലുകൾക്ക് നൽകിയത് താനല്ലെന്ന് കേസിലെ മുൻ അന്വേഷണ ഉദ്യോഗസ്ഥൻ അലി അക്ബർ. കുറുപ്പ് ബ്രൂണെയിലുണ്ടെന്ന പ്രചാരണങ്ങളിലോ പുറത്തുവന്ന ചിത്രങ്ങളിലോ തനിക്ക് യാതൊരുവിധ ഉത്തരവാദിത്തവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

സുകുമാരക്കുറുപ്പിന്റേതെന്ന പേരിൽ നിലവിൽ പ്രചരിക്കുന്ന വിവരങ്ങളെക്കുറിച്ച് ടിവി ചാനലുകളിലൂടെയാണ് താൻ അറിയുന്നതെന്ന് അലി അക്ബർ പറഞ്ഞു. ബ്രൂണെയിൽ സുകുമാരക്കുറുപ്പ് ജീവിച്ചിരിപ്പുണ്ടെന്ന തരത്തിൽ തനിക്കും വിവരം ലഭിച്ചിരുന്നു. എന്നാൽ ആ വിവരങ്ങളുടെ ആധികാരികത ഉറപ്പിച്ചിട്ടില്ലാത്തതിനാൽ അവ മറ്റാർക്കും കൈമാറിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കുറുപ്പ് ജീവനോടെയുണ്ടെന്ന സംശയം വീണ്ടും

2017-ലാണ് സുകുമാരക്കുറുപ്പിന്റെ തിരോധാനവുമായി ബന്ധപ്പെട്ട കേസിന്റെ അന്വേഷണ ചുമതല തനിക്ക് ലഭിച്ചതെന്ന് അലി അക്ബർ പറയുന്നു. കേസിൽ നടത്തിയ അന്വേഷണത്തിനിടെ സുകുമാരക്കുറുപ്പ് ജീവനോടെയുണ്ടെന്ന തരത്തിലുള്ള വിവരങ്ങളാണ് തനിക്ക് ലഭിച്ചത്.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് കുറുപ്പിന്റെ കുടുംബവുമായി ആരോ നിരന്തരം ബന്ധപ്പെടുന്നുണ്ടെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. അത് സുകുമാരക്കുറുപ്പ് തന്നെയായിരുന്നിരിക്കാം എന്നാണ് സംശയിക്കുന്നത്. സുകുമാരക്കുറുപ്പിന്റെ ഏറ്റവും അടുത്ത മൂന്ന് വ്യക്തികളിൽനിന്നും കുറുപ്പ് ജീവനോടെയുണ്ടെന്ന വിവരം ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Share This Article