തിരുവനന്തപുരം: പൊലീസ് സ്റ്റേഷനിൽ നേരിട്ട് പോകാതെ കേസുമായി ബന്ധപ്പെട്ട എഫ്ഐആർ ഡൗൺലോഡ് ചെയ്യാൻ കേരള പൊലീസിന്റെ പോൽ ആപ്പ് വഴി സൗകര്യം. മൊബൈൽ ഫോണിൽ തന്നെ എഫ്ഐആർ കണ്ടെത്തി പരിശോധിക്കാനും പകർപ്പ് ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കാനും കഴിയും. സാധാരണക്കാർക്ക് എളുപ്പത്തിൽ ഉപയോഗിക്കാവുന്ന രീതിയിലാണ് സേവനം ഒരുക്കിയിരിക്കുന്നത്.
പോൽ ആപ്പിലൂടെ എഫ്ഐആർ എങ്ങനെ ഡൗൺലോഡ് ചെയ്യാം?
ആദ്യം പോൽ ആപ്പ് തുറന്ന് Services എന്ന വിഭാഗത്തിലെ ‘FIR Download’ ഓപ്ഷൻ തിരഞ്ഞെടുക്കണം.
തുടർന്ന് ആവശ്യപ്പെടുന്ന വിവരങ്ങൾ നൽകുക. ഇതിലൂടെ ബന്ധപ്പെട്ട എഫ്ഐആർ കണ്ടെത്തി പരിശോധിക്കാൻ കഴിയും.
എഫ്ഐആർ മൊബൈലിൽ തന്നെ സൂക്ഷിക്കാം
ലഭ്യമായ എഫ്ഐആറിന്റെ പകർപ്പ് മൊബൈൽ ഫോണിൽ തന്നെ ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കാനും സാധിക്കും.
ഇതോടെ ആവശ്യമായ സമയത്ത് എഫ്ഐആർ പകർപ്പ് പരിശോധിക്കാൻ പൊലീസ് സ്റ്റേഷനിൽ നേരിട്ട് എത്തേണ്ട സാഹചര്യം ഒഴിവാക്കാം.
പ്ലേ സ്റ്റോറിലും ആപ്പ് സ്റ്റോറിലും ലഭിക്കും
സാധാരണക്കാർക്ക് ലളിതമായി ഉപയോഗിക്കാവുന്ന രീതിയിലാണ് പോൽ ആപ്പ് തയ്യാറാക്കിയിരിക്കുന്നതെന്ന് കേരള പൊലീസ് അറിയിച്ചു.
കൂടാതെ, Google Play Store, Apple App Store എന്നിവയിൽ നിന്ന് പോൽ ആപ്പ് ഡൗൺലോഡ് ചെയ്യാം.
https://bharatheeyavartha.com/rajasthan-principal-suspended-students-check-dam/
