facebook

​കൊച്ചിൻ ഷിപ്പ്‌യാർഡിലെ കപ്പലിൽ ‘ഐ ലൗ പാകിസ്ഥാൻ’; അന്വേഷണം തുടങ്ങി

1 Min Read

​കൊച്ചി: കൊച്ചിൻ ഷിപ്പ്‌യാർഡിൽ അറ്റകുറ്റപ്പണികൾക്കായി എത്തിച്ച കപ്പലിൽ ‘ഐ ലൗ പാകിസ്ഥാൻ’ എന്നെഴുതിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൊച്ചി സിറ്റി പൊലീസ് അന്വേഷണം ആരംഭിച്ചു. ഷിപ്പ്‌യാർഡ് അധികൃതർ നടത്തിയ ആഭ്യന്തര അന്വേഷണത്തിന് ശേഷമാണ് വിവരം പൊലീസിന് കൈമാറിയത്. നിലവിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടില്ലെങ്കിലും ഉടൻ തന്നെ കേസെടുക്കുമെന്നാണ് സൂചന.

​അതീവ ഗൗരവമുള്ള വിഷയമായതിനാൽ കൊച്ചി പൊലീസിനൊപ്പം കേന്ദ്ര ഏജൻസികളും സംഭവത്തിൽ അന്വേഷണം നടത്തുന്നുണ്ട്. നിലവിൽ കപ്പൽശാലയിലുള്ള സ്ഥിരം ജീവനക്കാരെയും കരാർ തൊഴിലാളികളെയും പ്രത്യേകം ചോദ്യം ചെയ്യാനാണ് പൊലീസിന്റെ തീരുമാനം. ഏകദേശം രണ്ടാഴ്ച മുമ്പാണ് കപ്പലിൽ ഇത്തരമൊരു എഴുത്ത് പ്രത്യക്ഷപ്പെട്ടത്. സംഭവത്തിന് ശേഷം ജോലിക്ക് വരാത്ത ജീവനക്കാരെ കേന്ദ്രീകരിച്ച് പരിശോധനകൾ പുരോഗമിക്കുകയാണ്. നാവികസേനയുടേത് ഉൾപ്പെടെ പന്ത്രണ്ടിലധികം കപ്പലുകളാണ് നിലവിൽ ഇവിടെ അറ്റകുറ്റപ്പണിക്കായുള്ളത്. 2019-ൽ ഐ.എൻ.എസ് വിക്രാന്തിൽ നിന്ന് ഹാർഡ് ഡിസ്‌കുകൾ മോഷണം പോയ കേസിലെ അന്വേഷണ മാതൃകയിലാണ് ഇപ്പോഴും പരിശോധനകൾ തുടരുന്നത്.

​English Summary
​Kochi City Police and central agencies have launched a comprehensive probe after the graffiti ‘I Love Pakistan’ was found written on a ship brought for maintenance at the Cochin Shipyard. Following an internal inquiry, the shipyard authorities reported the matter to the police, who are expected to register an FIR soon. Around 8,000 employees work at the shipyard, and investigators are cross-checking the list of workers who have been absent since the incident occurred two weeks ago.


Share This Article