തമിഴ്‌നാട്ടിൽ സ്ത്രീകൾക്ക് എല്ലാ ബസുകളിലും സൗജന്യയാത്ര! പ്രകടനപത്രികയിലെ വൻ വാഗ്ദാനം നടപ്പാക്കാൻ മുഖ്യമന്ത്രി വിജയ്; ട്രാൻസ്പോർട്ട് കോർപറേഷനോട് അടിയന്തര റിപ്പോർട്ട് തേടി ഗതാഗത വകുപ്പ്; ബജറ്റ് വിഹിതം 4,000 കോടിയാക്കി

1 Min Read

ചെന്നൈ ∙ സംസ്ഥാനത്ത് സ്ത്രീകൾക്കുള്ള സൗജന്യ യാത്രാ പദ്ധതി കൂടുതൽ ബസുകളിലേക്ക് വ്യാപിപ്പിക്കാൻ തമിഴ്നാട് സർക്കാർ ഒരുങ്ങുന്നു. ഇതുസംബന്ധിച്ച വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ ട്രാൻസ്പോർട്ട് കോർപറേഷനോട് ഗതാഗത വകുപ്പ് നിർദേശിച്ചു.

സ്ത്രീകൾക്ക് കോർപറേഷന്റെ എല്ലാ ബസുകളിലും സൗജന്യ യാത്ര അനുവദിക്കുമെന്ന വാഗ്ദാനം ടി.വി.കെ തിരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ ഉൾപ്പെടുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പദ്ധതി വിപുലീകരിക്കാനുള്ള നീക്കങ്ങൾ ആരംഭിച്ചത്.

മുൻ സർക്കാർ നടപ്പാക്കിയ ‘വിഡിയൽ പയനം’ പദ്ധതിപ്രകാരം സ്ത്രീകൾ, ട്രാൻസ്‌ജെൻഡർ വ്യക്തികൾ, ഭിന്നശേഷിക്കാർ, അവരുടെ സഹായികൾ എന്നിവർക്ക് തമിഴ്നാട് സ്റ്റേറ്റ് ട്രാൻസ്പോർട്ട് കോർപറേഷൻ (ടിഎൻഎസ്ടിസി) നടത്തുന്ന തിരഞ്ഞെടുത്ത ഓർഡിനറി ബസുകളിൽ സൗജന്യ യാത്ര അനുവദിക്കുന്നുണ്ട്.

2026-27 സാമ്പത്തിക വർഷത്തെ ഇടക്കാല ബജറ്റിൽ പദ്ധതിക്കുള്ള വകയിരുത്തൽ 3,600 കോടി രൂപയിൽ നിന്ന് 4,000 കോടി രൂപയായി ഉയർത്തിയിരുന്നു. കൂടുതൽ ബസുകളിലേക്ക് സൗജന്യ യാത്രാ പദ്ധതി വ്യാപിപ്പിക്കുന്നതിലൂടെ വലിയ വിഭാഗം യാത്രക്കാർക്ക് പ്രയോജനം ലഭിക്കുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്.

English Summary:
The Tamil Nadu government is planning to expand its free bus travel scheme for women to more services. The Transport Department has sought a detailed report from the state transport corporation. The allocation for the scheme was increased from ₹3,600 crore to ₹4,000 crore in the 2026-27 interim budget, and the ruling TVK had promised free travel for women in all corporation buses.



Share This Article