സാക്രമെന്റോ: അമേരിക്കയിലെ കാലിഫോർണിയയിൽ യുഎസ് വ്യോമസേനയുടെ ബി-52 സ്ട്രാറ്റജിക് ബോംബർ വിമാനം തകർന്നുവീണ് എട്ട് പേർ മരിച്ചതായി റിപ്പോർട്ട്. ടേക്ക് ഓഫിന് തൊട്ടുപിന്നാലെയാണ് അപകടമുണ്ടായത്.
ഇന്നലെ നടന്ന അപകടത്തിൽ വിമാനത്തിലുണ്ടായിരുന്ന എട്ട് പേരും മരിച്ചിരിക്കാമെന്ന് എഡ്വേർഡ്സ് എയർഫോഴ്സ് ബേസ് അധികൃതർ അറിയിച്ചു. അപകടത്തിന്റെ കൃത്യമായ കാരണം ഇതുവരെ വ്യക്തമല്ല.
സംഭവത്തെ തുടർന്ന് രക്ഷാപ്രവർത്തനവും അന്വേഷണവും ആരംഭിച്ചിട്ടുണ്ട്. അപകടത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദീർഘദൂര സ്‌ട്രാറ്റജിക് ബോംബർ വിമാനങ്ങളിലൊന്നായ ബി-52യുടെ അപകടം അമേരിക്കൻ പ്രതിരോധ മേഖലയിലും ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.
അപകടത്തിന്റെ സാഹചര്യങ്ങളും സാങ്കേതിക തകരാറുകൾ ഉണ്ടായിരുന്നോയെന്നും ഉൾപ്പെടെയുള്ള കാര്യങ്ങൾ വിശദമായി പരിശോധിക്കുമെന്ന് അധികൃതർ അറിയിച്ചു.
English Summary
Eight people are feared dead after a US Air Force B-52 strategic bomber crashed shortly after takeoff in California. Edwards Air Force Base said all eight occupants aboard the aircraft are believed to have died. Authorities have launched an investigation to determine the cause of the crash.
