ലോകകപ്പിൽ ആദ്യ അട്ടിമറി; ബ്രസീലിനെ പൂട്ടി മൊറോക്കോ! ഗ്രൂപ്പ് സിയിൽ കാനറികളെ വിറപ്പിച്ച് ആഫ്രിക്കൻ കരുത്ത്; രക്ഷകനായി വിനീസ്യസ് ജൂനിയർ; നെയ്മറില്ലാത്ത ബ്രസീലിന്റെ കളിയിങ്ങനെ

2 Min Read

ന്യൂജഴ്സി: ആറാം ലോകകിരീടം ലക്ഷ്യമിട്ട് ലോകകപ്പ് പ്രചാരണം ആരംഭിച്ച ബ്രസീലിനെ സമനിലയിൽ കുരുക്കി കഴിഞ്ഞ ലോകകപ്പിലെ അട്ടിമറി വീരന്മാരായ മൊറോക്കോ. ഗ്രൂപ്പ് സി പോരാട്ടത്തിൽ ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി സമനിലയിൽ പിരിഞ്ഞതോടെ ഓരോ പോയിന്റ് വീതം പങ്കിട്ടു.

മത്സരത്തിന്റെ 21-ാം മിനിറ്റിൽ ഇസ്മായിൽ സായിബാരിയിലൂടെ മൊറോക്കോയാണ് ആദ്യം ലീഡ് നേടിയത്. മത്സരത്തിന്റെ തുടക്കം മുതൽ തന്നെ ആധിപത്യം പുലർത്തിയ മൊറോക്കോ, ബ്രസീലിന്റെ പ്രതിരോധനിരയ്ക്ക് തുടർച്ചയായി സമ്മർദം സൃഷ്ടിച്ചു. ഗോളെന്നുറപ്പിച്ച രണ്ട് അവസരങ്ങളും മൊറോക്കോയ്ക്ക് നഷ്ടമായിരുന്നു.

ലീഡ് വഴങ്ങിയതിന് പിന്നാലെ ഹൈഡ്രേഷൻ ബ്രേക്കിന് ശേഷം തിരിച്ചെത്തിയ ബ്രസീൽ അധികം വൈകാതെ സമനില പിടിച്ചു. സൂപ്പർ താരം വിനീസ്യസ് ജൂനിയറാണ് ബ്രസീലിനായി വലകുലുക്കിയത്. ഇതോടെ ആദ്യ പകുതി 1-1 എന്ന നിലയിൽ അവസാനിച്ചു.

രണ്ടാം പകുതിയിൽ ബ്രസീൽ കൂടുതൽ നിയന്ത്രണം നേടിയ പ്രകടനമാണ് പുറത്തെടുത്തത്. കാസെമിറോയ്ക്കും റോജർ ഇബാനസിനും പകരം ഡാനിലോയും ഫാബിൻഹോയും കളത്തിലിറങ്ങി. തുടർന്ന് ലൂക്കാസ് പക്വേറ്റയെയും ഇഗോർ ടിയാഗോയെയും പിൻവലിച്ച പരിശീലകൻ കാർലോ ആഞ്ചലോട്ടി, മത്തെയോസ് കൂന്യയെയും ലൂയിസ് ഹെൻറിക്കിനെയും ഇറക്കി ആക്രമണം ശക്തമാക്കി.

എന്നാൽ നിരവധി അവസരങ്ങൾ സൃഷ്ടിച്ചിട്ടും വിജയഗോൾ നേടാൻ ബ്രസീലിന് സാധിച്ചില്ല. ആദ്യ പകുതിയിൽ മൊറോക്കോയും രണ്ടാം പകുതിയിൽ ബ്രസീലും ആധിപത്യം പുലർത്തിയ മത്സരത്തിൽ ഒടുവിൽ സമനിലയാണ് ഫലം. പരിക്കിനെ തുടർന്ന് സൂപ്പർ താരം നെയ്‌മറില്ലാതെയായിരുന്നു ബ്രസീൽ മത്സരത്തിനിറങ്ങിയത്.

English Summary

Brazil’s quest for a sixth FIFA World Cup title began with a 1-1 draw against Morocco in Group C. Ismail Saibari gave Morocco the lead before Vinicius Junior equalised for Brazil. Despite dominating the second half and creating several chances, Brazil failed to find a winner in the absence of Neymar.

“brazil-held-to-draw-by-morocco-in-world-cup-group-c-clash”

Brazil, Morocco, FIFA World Cup, Vinicius Junior, Ismail Saibari, Carlo Ancelotti, Neymar, Casemiro, Group C, Football, Sports News

Share This Article