വിദ്യാർത്ഥികൾ ശ്രദ്ധിക്കുക! റെഡ് അലർട്ടും കനത്ത പ്രളയഭീതിയും; നാളെ ഈ 2 ജില്ലകളിലെ കോളേജുകൾക്കും സ്കൂളുകൾക്കും അവധി

1 Min Read

കോഴിക്കോട്: കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചതിനെയും തുടർച്ചയായ കനത്ത മഴയെ തുടർന്ന് വിവിധ പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ട സാഹചര്യത്തെയും തുടർന്ന് കോഴിക്കോട്, കാസർകോട് ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി പ്രഖ്യാപിച്ചു.

അടുത്ത ദിവസങ്ങളിലും ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം എടുത്തതെന്ന് ജില്ലാ കലക്ടർമാർ അറിയിച്ചു.

സ്‌കൂളുകൾ, മദ്രസകൾ, ട്യൂഷൻ സെന്ററുകൾ, പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കും. കൂടാതെ അങ്കണവാടികൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

അതേസമയം, സർവകലാശാല പരീക്ഷകൾ, പി.എസ്.സി പരീക്ഷകൾ തുടങ്ങിയ മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് അവധി ബാധകമല്ല. അവ നേരത്തെ പ്രഖ്യാപിച്ച സമയക്രമം അനുസരിച്ച് നടക്കുമെന്നും അധികൃതർ അറിയിച്ചു.

English Summary:
Due to a Red Alert issued by the India Meteorological Department and continued heavy rainfall causing waterlogging in several areas, educational institutions in Kozhikode and Kasaragod districts will remain closed tomorrow. The holiday applies to schools, madrasas, tuition centres, professional colleges and anganwadis, while university and PSC examinations will be held as scheduled.

Share This Article