മീൻ പിടിക്കാനെത്തിയവരുടെ ചൂണ്ടയിൽ ചാക്ക് കുരുങ്ങി; പമ്പയാറ്റിൽ മനുഷ്യന്റേതെന്ന് സംശയിക്കുന്ന തലയോട്ടിയും അസ്ഥികളും പൂജാസാധനങ്ങളും; ദുരൂഹ സംഭവം കല്ലിശേരിയിൽ

1 Min Read
1 Min Read

ആലപ്പുഴ: ചെങ്ങന്നൂർ കല്ലിശേരിക്ക് സമീപം പമ്പയാറ്റിൽ ചാക്കിൽ കെട്ടിയ നിലയിൽ അസ്ഥികൂടം കണ്ടെത്തിയ സംഭവം ദുരൂഹത ഉയർത്തുന്നു. മനുഷ്യന്റേതെന്ന് സംശയിക്കുന്ന തലയോട്ടിയും മറ്റ് അസ്ഥിഭാഗങ്ങളും പൊലീസ് കണ്ടെടുത്തു.

മീന്പിടിക്കാനെത്തിയവരുടെ ചൂണ്ടയിൽ ചാക്ക് കുരുങ്ങിയതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടർന്ന് ചാക്ക് പരിശോധിച്ചപ്പോൾ അസ്ഥികളും തലയോട്ടിയും കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു.

അസ്ഥികൾക്കൊപ്പം ചില പൂജാസാധനങ്ങളും കണ്ടെത്തിയിട്ടുണ്ട്. ഇവയുടെ സ്വഭാവവും സംഭവവുമായി ബന്ധമുണ്ടോയെന്നും പൊലീസ് പരിശോധിച്ചുവരികയാണ്.

സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ച പൊലീസ് കണ്ടെത്തിയ അസ്ഥികളും മറ്റ് വസ്തുക്കളും ഫോറൻസിക് പരിശോധനയ്ക്കായി അയയ്ക്കുമെന്ന് അറിയിച്ചു. പരിശോധനാഫലങ്ങൾ ലഭിച്ച ശേഷമേ അസ്ഥികൾ മനുഷ്യന്റേതാണോയെന്നും സംഭവത്തിന്റെ പശ്ചാത്തലവും വ്യക്തമാകുകയുള്ളു.

English Summary

A skeleton packed inside a sack was discovered in the Pampa River near Kallissery in Chengannur, Alappuzha district. The remains include a skull and bones suspected to be human. The sack was found after it got caught on a fishing hook used by local fishermen. Ritual items were also recovered along with the bones. Police have launched an investigation and said the recovered materials will be sent for forensic examination to determine their origin and circumstances.

Share This Article