കൊല്ലം: ഫെയ്സ്ബുക്കിലൂടെ പ്രധാനമന്ത്രിയെ അധിക്ഷേപിക്കുകയും സ്ത്രീകൾക്കും പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്കുമെതിരെ വിദ്വേഷ പരാമർശങ്ങൾ നടത്തുകയും ചെയ്തെന്ന പരാതിയിൽ യുവതിക്കെതിരെ ഓച്ചിറ പൊലീസ് കേസെടുത്തു. ക്ലാപ്പന കൊട്ടക്കാട്ട് സ്വദേശിനി രേഷ്മയ്ക്കെതിരെയാണ് നടപടി.
ബിജെവൈഎം കൊല്ലം വെസ്റ്റ് ജില്ലാ കമ്മിറ്റി പ്രസിഡന്റ് എസ്. സുബിൻ നൽകിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്. സമൂഹത്തിൽ ലഹളയും സ്പർധയും സൃഷ്ടിക്കാൻ ലക്ഷ്യമിട്ടാണ് യുവതി പോസ്റ്റുകൾ പങ്കുവച്ചതെന്നാണ് എഫ്ഐആറിലെ ആരോപണം.
ഫെയ്സ്ബുക്ക് പോസ്റ്റിനെതിരെ പരാതി
‘Reshma Kottackattu’ എന്ന ഫെയ്സ്ബുക്ക് പ്രൊഫൈലിലൂടെ വിദ്വേഷകരമായ പോസ്റ്റുകൾ പ്രസിദ്ധീകരിച്ചെന്നാണ് പരാതിയിൽ പറയുന്നത്. സമൂഹത്തിൽ ലഹളയും സ്പർധയും ഉണ്ടാക്കാനുള്ള ഉദ്ദേശ്യത്തോടെയാണ് പോസ്റ്റുകൾ പങ്കുവച്ചതെന്ന് എഫ്ഐആറിൽ ആരോപിക്കുന്നു.
വിവിധ വകുപ്പുകൾ ചുമത്തി കേസ്ഭാരതീയ ന്യായ സംഹിതയിലെ (ബിഎൻഎസ്) 79, 192, 353(1), 353(2) വകുപ്പുകൾ പ്രകാരമാണ് പൊലീസ് കേസെടുത്തത്. കേരള പൊലീസ് ആക്ടിലെ 120(o) വകുപ്പും ചുമത്തിയിട്ടുണ്ട്.
ഓച്ചിറ പൊലീസ് അന്വേഷണം തുടങ്ങി
കരുനാഗപ്പള്ളി പൊലീസ് സർക്കിൾ ഇൻസ്പെക്ടർക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് തുടർനടപടി. ഓച്ചിറ സബ് ഇൻസ്പെക്ടർ മുന്തിരി സ്വാമിനാഥന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷിക്കുന്നത്.
English Summary : Ochira police in Kollam have registered a case against Reshma, a resident of Kottakkattu in Clappana, following a complaint alleging that she insulted the Prime Minister and made hateful remarks against women and minor girls on Facebook. The complaint was filed by S. Subin, president of the BJYM Kollam West district committee. The police have invoked provisions of the Bharatiya Nyaya Sanhita and the Kerala Police Act, and the investigation is being led by Sub-Inspector Muntiri Swaminathan.
