facebook

ഒറ്റപ്പാലത്ത് കാർ മരത്തിലിടിച്ച് രണ്ട് മരണം; മൂന്ന് പേർക്ക് ഗുരുതര പരുക്ക്

1 Min Read

പാലക്കാട്: ഒറ്റപ്പാലം–കുളപ്പുള്ളി പാതയിൽ തൃക്കങ്ങോട്ട് കാർ പാതയോരത്തെ മരത്തിലിടിച്ച് രണ്ടുപേർ മരിച്ചു. അപകടത്തിൽ മൂന്ന് പേർക്ക് ഗുരുതരമായി പരുക്കേറ്റു. പുലർച്ചെയാണ് നാടിനെ നടുക്കിയ അപകടം ഉണ്ടായത്.

അഞ്ചുപേർ കാറിലുണ്ടായിരുന്നു

അപകടത്തിൽ മരിച്ചവർ പനമണ്ണ സ്വദേശികളാണെന്നാണ് പ്രാഥമിക വിവരം. അഞ്ചുപേരാണ് കാറിലുണ്ടായിരുന്നത്. അപകടത്തിന്റെ കാരണം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

കാർ വെട്ടിപ്പൊളിച്ച് യാത്രക്കാരെ പുറത്തെടുത്തു

ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു. വാഹനത്തിനുള്ളിൽ കുടുങ്ങിയ യാത്രക്കാരെ കാർ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്.

മരിച്ചവരുടെ മൃതദേഹങ്ങൾ വാണിയംകുളത്തെ സ്വകാര്യ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പരുക്കേറ്റവരും ഇതേ ആശുപത്രിയിൽ ചികിത്സയിലാണ്.

English Summary: Two people were killed and three others seriously injured after a car crashed into a roadside tree at Thrikkangott on the Ottapalam–Kulappully road in Palakkad. Five people were travelling in the car.

Share This Article