ചപ്പൽ പ്രതിഷേധം പ്രഖ്യാപിച്ച് ബെംഗളൂരുവിൽ സിവിൽ സൊസൈറ്റി സംഘടനകൾ. സ്പെഷൽ ഇന്റൻസീവ് റിവിഷൻ (SIR) സംബന്ധിച്ച ജനകീയ ട്രൈബ്യൂണലിന് പിന്നാലെ ഒക്ടോബർ 8ന് ഫ്രീഡം പാർക്കിലാണ് പ്രതിഷേധം നടക്കുക. രാവിലെ 10.30 മുതൽ പരിപാടികൾ ആരംഭിക്കും.
SIR നെതിരെ ജനകീയ ട്രൈബ്യൂണൽ
കർണാടകയിലെ വിവിധ സിവിൽ സൊസൈറ്റി സംഘടനകളുടെ നേതൃത്വത്തിലാണ് SIR നടപടിയെക്കുറിച്ച് ജനകീയ ട്രൈബ്യൂണൽ സംഘടിപ്പിക്കുന്നത്. വോട്ടർ പട്ടികയിൽ നിന്ന് അന്യായമായി പേരുകൾ നീക്കം ചെയ്തതായി ആരോപിക്കുന്ന കന്നഡിഗരുടെ പരാതികൾ ട്രൈബ്യൂണൽ പരിഗണിക്കും.
CJP സഹകൺവീനർ അശുതോഷ് റങ്കയാണ് വ്യാഴാഴ്ചത്തെ പരിപാടികൾ പ്രഖ്യാപിച്ചത്. ട്രൈബ്യൂണലിന് ശേഷം സ്ത്രീകൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് ചപ്പൽ പ്രതിഷേധം സംഘടിപ്പിക്കുന്നതെന്ന് അദ്ദേഹം അറിയിച്ചു.
പ്രകാശ് രാജും പ്രതിഷേധത്തിൽ പങ്കെടുക്കും
CJP സ്ഥാപകൻ അഭിജീത് ദിപ്കെ, വക്താവ് സൗരവ് ദാസ്, അശുതോഷ് റങ്ക എന്നിവരും പ്രതിഷേധത്തിൽ പങ്കെടുക്കും.നടൻ പ്രകാശ് രാജിനൊപ്പം യുവജന, സിവിൽ സൊസൈറ്റി സംഘടനകളുടെ പ്രതിനിധികളും പരിപാടിയിൽ പങ്കെടുക്കുമെന്നാണ് അറിയിപ്പ്.
പ്രകാശ് രാജ് എക്സിലെ പോസ്റ്റിലൂടെ പൊതുജനങ്ങളോട് ഫ്രീഡം പാർക്കിലെ പരിപാടിയിൽ പങ്കെടുക്കാൻ ആഹ്വാനം ചെയ്തു. ജനാധിപത്യം സംരക്ഷിക്കാനുള്ള പോരാട്ടത്തിൽ പങ്കുചേരണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്.
SIR വഴി നീക്കിയ പേരുകൾ പുനഃസ്ഥാപിക്കണമെന്ന് ആവിശ്യം
SIR നടപടിക്കിടെ വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്ത എല്ലാ പേരുകളും പുനഃസ്ഥാപിക്കണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെടുന്നു. കൂടാതെ, SIRന് മുമ്പുണ്ടായിരുന്ന വോട്ടർ പട്ടിക നിലനിർത്തണമെന്നും സംഘടനകൾ ആവശ്യപ്പെട്ടു.
ഇതിനിടെ, തെരഞ്ഞെടുപ്പ് നടപടികളിൽ ക്രമക്കേടുകൾ നടന്നുവെന്ന ആരോപണവും സംഘടനകൾ ഉന്നയിച്ചു. ചീഫ് ഇലക്ഷൻ കമ്മിഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെടുന്നു.
ഫ്രീഡം പാർക്കിൽ പ്രതിഷേധത്തിന് വേദിയൊരുങ്ങുന്നു
വ്യാഴാഴ്ച രാവിലെ 10.30 മുതൽ ഫ്രീഡം പാർക്കിലാണ് പരിപാടി. SIR നടപടിയുമായി ബന്ധപ്പെട്ട് വിവിധ ജില്ലകളിൽ നിന്നുള്ള പരാതിക്കാരും പ്രതിഷേധത്തിൽ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു.അതേസമയം, ചപ്പൽ പ്രതിഷേധം ഉൾപ്പെടെയുള്ള പരിപാടികളിലൂടെ SIR നടപടിക്കെതിരായ പ്രതിഷേധം ശക്തമാക്കാനാണ് സിവിൽ സൊസൈറ്റി സംഘടനകളുടെ നീക്കം.
English summary:A “Chappal Protest” has been announced in Bengaluru on October 8 against concerns surrounding the Special Intensive Revision (SIR) of electoral rolls. The protest will take place at Freedom Park following a People’s Tribunal organised by civil society groups from across Karnataka. CJP co-convener Ashutosh Ranka, founder Abhijeet Dipke and spokesperson Saurav Das are expected to participate, along with actor Prakash Raj and representatives of youth and civil society organisations. The groups are demanding that all deletions made during the SIR be reversed and that pre-SIR electoralrolls be retained. They are also seeking the resignation of Chief Election Commissioner Gyanesh Kumar, alleging irregularities in the electoral process.
