facebook

മൈഗ്രന്റ് നഴ്സസ് അയർലൻഡ് സംഘടിപ്പിക്കുന്ന രണ്ടാമത് നാഷണൽ കോൺഫറൻസ് സെപ്റ്റംബർ 19 ന്

1 Min Read


മൈഗ്രന്റ് നഴ്സസ് അയർലണ്ടിന്റെ നഴ്സസ് വിങ്ങിന്റെ രണ്ടാമത്തെ ദേശീയ സമ്മേളനം ഈ വരുന്ന സെപ്റ്റംബർ 19 ശനിയാഴ്ച ഡബ്ലിനിൽ ഐഎൻഎംഒ ഹെഡ് ക്വാർട്ടേഴ്സിൽ വച്ച് നടത്താൻ തീരുമാനിച്ചു. അയർലണ്ടിന്റെ ആരോഗ്യമന്ത്രി ശ്രീമതി ജെന്നിഫർ കാരൾ മക്നീൽ സമ്മേളനത്തിന്റെ മുഖ്യ അതിഥിയാകും.


അതോടൊപ്പം നഴ്സുമാരുടെ ലോകത്തിലെ ഏറ്റവും വലിയ യൂണിയനായ റോയൽ കോളേജ് ഓഫ് നേഴ്സിങിന്റെ ചരിത്രത്തിൽ ആദ്യമായി പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട മലയാളിയായ Bejoy Sebastianനും സമ്മേളനത്തിൽ വിശിഷ്ട അതിഥിയായി പങ്കെടുക്കും.

കൂടാതെ ഐറിഷ് നേഴ്സസ് ആൻഡ്
മിഡ്‌വൈവ്സ് ഓർഗനൈസേഷൻ ജനറൽ
സെക്രട്ടറി ഫിൽ നിഹെ, അയർലണ്ടിലെ ഡെപ്യൂട്ടി ചീഫ് നഴ്സിംഗ് ഓഫീസർ എന്നിവരും സമ്മേളനത്തിൽ വിശിഷ്ട അതിഥികളാവും.

ഈ വർഷത്തെ കോൺഫറൻസിന്റെ
തീം പ്രവാസികളായ നഴ്സുമാർക്കെതിരെ അയർലൻഡിൽ വർദ്ധിച്ചുവരുന്ന വംശീയ ആക്രമങ്ങളാണ്. ഈ വിഷയത്തിൽ അയർലണ്ടിലെ പോലീസായ ഗാഡയുടെ സൂപ്രണ്ട് അല്ലെങ്കിൽ ഡെപ്യൂട്ടി സൂപ്രണ്ട് റാങ്കിലുള്ള ഒരാൾ പാനൽ ഡിസ്കഷനിൽ പങ്കെടുത്ത് വിശദമായി ഈ വിഷയത്തിൽ സംസാരിക്കും.

വിവിധ രാജ്യക്കാർ അവതരിപ്പിക്കുന്ന കലാപരിപാടികളും സമ്മേളനത്തിന്
മാറ്റ് കൂട്ടും. പ്രവാസി നേഴ്സുമാർക്ക് സമ്മേളനത്തിൽ പങ്കെടുക്കാനുള്ള രജിസ്ട്രേഷനുള്ള ലിങ്ക് ഉടനെ പുറത്തുവിടുന്നത് ആയിരിക്കും എല്ലാ പ്രവാസി നേഴ്സുമാരോടും ഈ സമ്മേളനത്തിൽ പങ്കെടുത്ത് സമ്മേളനം വിജയിപ്പിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

Share This Article