മകളുടെ പുസ്തകം കൗതുകത്തോടെ വായിച്ച് കെ.സി. വേണുഗോപാൽ; ഭാര്യ പങ്കുവെച്ച സ്നേഹചിത്രം വൈറൽ!

1 Min Read

തിരുവനന്തപുരം: കോൺഗ്രസ് നേതാവ് കെ.സി. വേണുഗോപാലും മകൾ പാർവതിയും ഒരുമിച്ച് പുസ്തകം വായിക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നു. ചിത്രം പങ്കുവെച്ചത് ഭാര്യ കെ. ആശയാണ്.

മകൾ പാർവതി വേണുഗോപാൽ രചിച്ച ഇംഗ്ലീഷ് കവിതാസമാഹാരമായ ‘A Girl Speaks’ ആണ് കെ.സി. വേണുഗോപാൽ വായിച്ചുനോക്കിയത്. കുടുംബത്തിലെ ഈ ഹൃദ്യ നിമിഷം ചിത്രങ്ങളോടൊപ്പം ആശ ഫെയ്‌സ്ബുക്കിൽ പങ്കുവെക്കുകയായിരുന്നു.

‘തിരക്കുപിടിച്ച ജീവിതത്തിൽ അപൂർവമായി മാത്രം കിട്ടുന്ന ചില നിമിഷങ്ങൾ’ എന്ന കുറിപ്പോടെയാണ് ആശ ചിത്രം പങ്കുവെച്ചത്. പുസ്തകം പുറത്തിറങ്ങി ഏതാനും ദിവസങ്ങൾക്കുശേഷമാണ് കോപ്പി ലഭിച്ചതെന്നും അച്ഛന് കാണിക്കാൻ പാർവതി അത് കാത്തുസൂക്ഷിച്ചിരുന്നുവെന്നും ആശ കുറിച്ചു.

അച്ഛൻ വീട്ടിലെത്തിയപ്പോൾ പുസ്തകം കൈമാറുകയും തുടർന്ന് ഇരുവരും ഒരുമിച്ച് അതിന്റെ പേജുകളിലൂടെ സഞ്ചരിക്കുന്ന കാഴ്ച താൻ നോക്കിനിന്നുവെന്നും അവർ ഫെയ്‌സ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.

പോസ്റ്റ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പങ്കുവെക്കപ്പെടുകയാണ്. പാർവതിക്ക് ആശംസകൾ നേർന്നും കുടുംബത്തിന്റെ സ്നേഹനിമിഷത്തെ അഭിനന്ദിച്ചും നിരവധി പേരാണ് പ്രതികരിച്ചത്.

English Summary

A heartwarming photo of Congress leader K.C. Venugopal reading his daughter Parvathi Venugopal’s poetry book A Girl Speaks has gone viral on social media. The picture was shared by his wife K. Asha, who described it as one of those rare moments found amid a busy life.

Share This Article