‘26-ാം വയസ്സിൽ ആദ്യമായി ലിഫ്റ്റിലും വിമാനത്തിലും കയറി; ആഡംബര ഹോട്ടലിലെ ബാത്ത്റൂം കണ്ട് പേടിച്ചു!’; സോഷ്യൽ മീഡിയയെ കരയിപ്പിച്ചും ചിരിപ്പിച്ചും ‘ലൈഫ് ഓഫ് പൂജ’യുടെ പുതിയ വീഡിയോ വൈറൽ

2 Min Read

കൊച്ചി: ഇൻസ്റ്റഗ്രാമിലെ ജനപ്രിയ കണ്ടന്റ് ക്രിയേറ്ററായ ‘ലൈഫ് ഓഫ് പൂജ’ എന്ന പേജിലൂടെ ശ്രദ്ധ നേടിയ പൂജാരിണി പ്രധാന്റെ പുതിയ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ജീവിതത്തിൽ ആദ്യമായി അനുഭവിച്ച ചില സുപ്രധാന നിമിഷങ്ങളെ കുറിച്ചാണ് താരം വീഡിയോയിലൂടെ ആരാധകരുമായി പങ്കുവെച്ചത്.

നാട്ടിൻപുറത്തെ ജീവിതവും അതിനിടയിലെ അനുഭവങ്ങളും ലളിതമായി അവതരിപ്പിക്കുന്ന വീഡിയോകളിലൂടെ ശ്രദ്ധ നേടിയ പൂജയ്ക്ക് സമൂഹമാധ്യമങ്ങളിൽ വലിയ ആരാധകവൃന്ദമുണ്ട്. 26-ാം വയസ്സിൽ ആദ്യമായി നേരിട്ട ചില അനുഭവങ്ങളാണ് പുതിയ വീഡിയോയുടെ പ്രമേയം.

ലിഫ്റ്റിൽ തനിയെ കയറിയ അനുഭവത്തോടെയാണ് വീഡിയോ ആരംഭിക്കുന്നത്. ആ അനുഭവത്തിന് 10ൽ 10 മാർക്ക് നൽകിയ പൂജ, തുടർന്ന് ആദ്യമായി എസ്കലേറ്ററിൽ കയറിയപ്പോൾ അനുഭവിച്ച ഭയവും ആവേശവും പങ്കുവെക്കുന്നു. എസ്കലേറ്ററിലേക്ക് കാൽവെക്കുമ്പോൾ വലിയ പേടിയുണ്ടായിരുന്നുവെന്നും ഒരു നിമിഷം താഴേക്ക് വീഴുമെന്ന തോന്നലുണ്ടായെന്നും താരം പറയുന്നു. എന്നാൽ ആ അനുഭവത്തിന് 11ൽ 10 മാർക്കാണ് നൽകിയിരിക്കുന്നത്.

ആദ്യമായി ഒരു ആഡംബര ഹോട്ടലിൽ താമസിച്ചപ്പോഴുണ്ടായ അനുഭവങ്ങളും പൂജ വീഡിയോയിൽ പങ്കുവെക്കുന്നു. ഹോട്ടലിലെ ബാത്ത്റൂം ഉപയോഗിക്കാൻ പോലും ആദ്യം മടിയും ഭയവും തോന്നിയിരുന്നുവെന്ന് അവർ പറയുന്നു.

ജീവിതത്തിലെ ഏറ്റവും വലിയ അനുഭവങ്ങളിലൊന്നായ ആദ്യ വിമാനയാത്രയ്ക്ക് 100ൽ 100 മാർക്കാണ് പൂജ നൽകുന്നത്. അതേസമയം ആദ്യമായി ബുഫെ ഭക്ഷണം പരീക്ഷിച്ച അനുഭവത്തിന് 5ൽ 10 മാർക്കാണ് നൽകിയിരിക്കുന്നത്.

താൻ ഇഷ്ടപ്പെടുന്ന വസ്ത്രങ്ങൾ മറ്റുള്ളവരുടെ അഭിപ്രായങ്ങൾ പരിഗണിക്കാതെ ധരിക്കാൻ തുടങ്ങിയതും ജീവിതത്തിലെ പ്രധാനപ്പെട്ട മാറ്റമായിരുന്നുവെന്ന് പൂജ പറയുന്നു. ആ അനുഭവത്തിന് 1000ൽ 1000 മാർക്കാണ് താരം നൽകിയത്.

വീഡിയോയ്ക്ക് താഴെ നിരവധി പേരാണ് അഭിനന്ദന കമന്റുകളുമായി എത്തിയത്. പുതിയ അനുഭവങ്ങൾ ആത്മവിശ്വാസത്തോടെ ഏറ്റെടുത്ത പൂജയ്ക്ക് ആശംസകളും പിന്തുണയും അറിയിച്ചാണ് ഭൂരിഭാഗം പ്രതികരണങ്ങളും.

English Summary:
Popular Instagram content creator Poojarini Pradhan, known through the ‘Life of Pooja’ page, has shared a video about several first-time experiences in her life. From riding an elevator and escalator to staying in a luxury hotel and flying for the first time, she rated each experience humorously. The video has received widespread appreciation from followers on social media.



Share This Article