കിതച്ച പൈനാപ്പിൾ വില വീണ്ടും കുതിച്ചു…! പക്ഷെ….കർഷകന്റെ അവസ്ഥ ഇതാണ്….

bvadmin
By
bvadmin
1 Min Read

വിലയിടിവിൽനിന്ന് പൈനാപ്പിൾ വീണ്ടും കരകയറുന്നു. കഴിഞ്ഞ മാസം 20 രൂപയിൽ താഴെയെത്തിയ സ്പെഷ്യൽ ഗ്രേഡ് പൈനാപ്പിളിന് 50 രൂപയും, പച്ചയ്ക്ക് 48 രൂപയും പഴത്തിന് 30 രൂപയുമായി വില. എന്നാൽ തോട്ടങ്ങളിൽ വിളവെടുപ്പിന് പാകമായ പൈനാപ്പിൾ ഇല്ലാത്തതിനാൽ കർഷകർക്ക് പ്രയോജനമില്ല. സ്ഥിതി തുടർന്നാൽ വില ഇനിയും വർധിക്കും.

മാർച്ച് അവസാനം 55-60 രൂ പയായിരുന്നു പഴത്തിന്റെ വില. ഏപ്രിൽ തുടക്കത്തിലും 50 രൂ പയ്ക്ക് മുകളിൽ വിലയുണ്ടായിരു ന്നു. എന്നാൽ വില ഘട്ടംഘട്ടമാ യി പെട്ടെന്ന് ഇടിഞ്ഞു. മേയ് ആദ്യവാരം വില മൂന്നു വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കിലെത്തി. സ്പെഷ്യൽ ഗ്രേഡ് പൈനാപ്പിൾ 18-20 രൂപയ്ക്കാണ് കഴിഞ്ഞ മാസം തോട്ടങ്ങളിൽനിന്ന് ശേഖരിച്ചത്.

പാകമായ പൈനാപ്പിൾ തോട്ടങ്ങളിലില്ലാത്തതും, മാമ്പഴത്തിന്റെ വരവ് കുറഞ്ഞതും, വിളവെടുക്കാൻ ഇനി രണ്ടുമാസത്തോളം കാത്തിരിക്കണം എന്നതും വില ഉയരാൻ കാരണമായി. ഉത്പാദനം കുറഞ്ഞതോടെ സംസ്ഥാനത്ത് രണ്ടായിരം ടൺ വരെ കയറ്റുമതിചെയ്തിരു ന്ന സ്ഥാനത്ത് ഇപ്പോൾ 300-400 ടൺ മാത്രമാണ് വരെയാണ് പ്രതിദിന കയറ്റുമതി ചെയ്യാൻ സാധിക്കുന്നത്.

നിലവിൽ ആവശ്യത്തിന് പൈനാപ്പിൾ കിട്ടാനില്ലാത്ത സാഹചര്യമാണുള്ളത്. രണ്ടു മാസമെങ്കിലും കാത്തിരുന്നാ ലേ പൈനാപ്പിൾ കാര്യമായി വിപണിയിലെത്തൂ. ആവ ശ്യകതകൂടിയതിനാൽ വില വരുംദിവസങ്ങളിൽ ഇനിയും ഉയരും.

https://bharatheeyavartha.com/marriage-fraud-arrested-in-trivandrum/
Share This Article