ഭാര്യയെ ബസ് സ്റ്റോപ്പിലാക്കി മടങ്ങിയെത്തി; പനത്തടിയിലെ വ്യാപാരി വേണുവിനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

1 Min Read
1 Min Read

കാഞ്ഞങ്ങാട്: അധ്യാപികയായ ഭാര്യയെ സ്കൂളിലേക്കു പോകാൻ ബസ് സ്റ്റോപ്പിൽ എത്തിച്ചശേഷം വീട്ടിലേക്ക് മടങ്ങിയ വ്യാപാരിയും പൊതുപ്രവർത്തകനുമായ കെ.എൻ. വേണുവിനെ (52) തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പനത്തടിയിലെ ശങ്കർ ബേക്കറി ആൻഡ് കൂൾബാർ ഉടമയാണ് വേണു.

ഇന്ന് രാവിലെ ഭാര്യ സരിതയെ കാറിൽ പനത്തടി ബസ് സ്റ്റോപ്പിലെത്തിച്ച് ബസിൽ കയറ്റിവിട്ട ശേഷം വേണു വീട്ടിലേക്ക് മടങ്ങിയെത്തുകയായിരുന്നു. തുടർന്ന് വീടിന്റെ ഒന്നാം നിലയിലേക്ക് പോയ വേണുവിനെ കാണാതായതോടെ മകൾ അന്വേഷിച്ചപ്പോഴാണ് കിടപ്പുമുറിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.

ഉടൻ അയൽവാസികളുടെ സഹായത്തോടെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പനത്തടി വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ മുൻ യൂണിറ്റ് പ്രസിഡന്റായും ബളാന്തോട് സ്കൂളിന്റെ മുൻ പിടിഎ പ്രസിഡന്റായും കോളിച്ചാൽ ലയൺസ് ക്ലബ്ബിന്റെ ഭാരവാഹിയായും വേണു പ്രവർത്തിച്ചിരുന്നു.

കാഞ്ഞങ്ങാട് അജാനൂർ ഇഖ്ബാൽ ഹയർ സെക്കൻഡറി സ്കൂൾ അധ്യാപിക സരിതയാണ് ഭാര്യ. മക്കൾ: ശങ്കർ, അഞ്ജന.

ആത്മഹത്യാ ചിന്തകൾ നേരിടുന്നവർ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. ഹെൽപ്‌ലൈൻ: 1056, 0471-2552056.

English Summary

K.N. Venu (52), a businessman and social worker from Panathady in Kasaragod district, was found dead by suicide at his residence on Monday morning. He had returned home after dropping his wife, a school teacher, at a nearby bus stop. Family members found him hanging in a bedroom on the first floor. He was rushed to a hospital but could not be saved.

Share This Article