തിരുവനന്തപുരം: നാലാഞ്ചിറയിൽ കുടുംബവഴക്കിനെ തുടർന്ന് വീട്ടമ്മയെ ഭർത്താവ് കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രദേശം ഞെട്ടലിൽ. ഹസീന ബീവി (36)യാണ് കൊല്ലപ്പെട്ടത്. സംഭവത്തിന് ശേഷം ഭർത്താവ് സുരേഷ് (46) ഒളിവിൽ പോയതായി പൊലീസ് അറിയിച്ചു.
ദമ്പതികളുടെ നാല് മക്കളുടെ മുന്നിൽവച്ചാണ് കൊലപാതകം നടന്നതെന്നാണ് ലഭിക്കുന്ന വിവരം. വീട്ടിലെ മുകളിലത്തെ നിലയിലെ കിടപ്പുമുറിയിലായിരുന്നു ആക്രമണം. ഗുരുതരമായി പരിക്കേറ്റ ഹസീന ബീവി സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചതായാണ് വിവരം.
മൂത്ത മകളാണ് സംഭവം മണ്ണന്തല പൊലീസ് സ്റ്റേഷനിൽ വിളിച്ച് അറിയിച്ചത്. പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് ഉൾപ്പെടെയുള്ള നടപടികൾ ആരംഭിച്ചു.
ഹസീനയും സുരേഷും തമ്മിൽ നേരത്തെയും കുടുംബപ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നാണ് വിവരം. സംഭവത്തിന് തലേദിവസം ഹസീന പരാതിയുമായി പൊലീസ് സ്റ്റേഷനിലെത്തിയിരുന്നുവെന്നും തുടർന്ന് വീട്ടിലേക്ക് മടങ്ങിയതായും റിപ്പോർട്ടുകളുണ്ട്.
കൊലപാതകത്തിന് പിന്നിലെ സാഹചര്യങ്ങൾ അന്വേഷിച്ചുവരികയാണ്. ഒളിവിൽ പോയ സുരേഷിനായി പൊലീസ് തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്.
English Summary:
A 36-year-old woman, Haseena Beevi, was allegedly murdered by her husband Suresh at their home in Nalanchira, Thiruvananthapuram. The incident reportedly took place in front of their four children, and the accused is currently absconding.
husband-allegedly-kills-wife-in-front-of-children-at-nalanchira
തിരുവനന്തപുരം, നാലാഞ്ചിറ, ഹസീന ബീവി, സുരേഷ്, കൊലപാതകം, കുടുംബവഴക്ക്, മണ്ണന്തല പൊലീസ്, ക്രൈം വാർത്ത, കേരള വാർത്ത, സ്ത്രീക്കെതിരായ അതിക്രമം

