facebook

ഇഡി വാഹനത്തിന് നേരെ കല്ലേറും കുപ്പിയേറും: ഡിവൈഎഫ്ഐ ഏരിയ സെക്രട്ടറി അടക്കം അഞ്ചുപേർ കസ്റ്റഡിയിൽ

1 Min Read

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതിയിൽ പരിശോധന പൂർത്തിയാക്കി മടങ്ങുകയായിരുന്ന എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർ സഞ്ചരിച്ച വാഹനത്തിന് നേരെയുണ്ടായ ആക്രമണക്കേസിൽ അഞ്ച് പേർ പിടിയിൽ.

പിടിയിലായവരിൽ ഡി.വൈ.എഫ്.ഐ നേമം ഏരിയ സെക്രട്ടറി ശ്രീജിത്തും ഉൾപ്പെടുന്നു. ശ്രീജിത്തിനെയും മറ്റൊരാളെയും പൊലീസ് നേരിട്ട് കസ്റ്റഡിയിലെടുത്തു. നിതിൻ രാജ്, മനോജ്, ഷമിൻ എന്നിവരെ പിന്നീട് സി.പി.ഐ.എം നേതാക്കൾ പൊലീസിന് മുന്നിൽ ഹാജരാക്കുകയായിരുന്നു.

സംഭവത്തെ തുടർന്ന് സിറ്റി പൊലീസ് കമ്മീഷണർ കെ. കാർത്തികേയന്റെ നേതൃത്വത്തിൽ വ്യാപക അന്വേഷണം ആരംഭിച്ചു. ചില പ്രതികൾ പാളയം ഏരിയ കമ്മിറ്റി ഓഫീസിൽ അഭയം തേടിയെന്ന വിവരത്തെ തുടർന്ന് പ്രദേശത്ത് പൊലീസ് സുരക്ഷ ശക്തമാക്കി.

ഏരിയ കമ്മിറ്റി ഓഫീസിന് മുന്നിൽ വൻ പൊലീസ് സന്നാഹവും വിന്യസിച്ചു. സ്ഥലത്തെത്തിയ സി.പി.ഐ.എം നേതാക്കളായ വി. ജോയ്, വി. ശിവൻകുട്ടി, ജോൺ ബ്രിട്ടാസ്, വി.കെ. പ്രശാന്ത് എന്നിവർ ആദ്യം പ്രതികൾ ഓഫീസിൽ ഇല്ലെന്ന നിലപാടാണ് സ്വീകരിച്ചതെന്നാണ് റിപ്പോർട്ടുകൾ.

തുടർന്ന് പ്രതികളുടെ ചിത്രങ്ങൾ പൊലീസ് നേതാക്കൾക്ക് കൈമാറുകയും അറസ്റ്റ് നടപടികൾ തുടരുമെന്ന് അറിയിക്കുകയും ചെയ്തതായാണ് വിവരം.

ഇഡി പരിശോധനയ്ക്ക് പിന്നാലെ തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലെ പിണറായി വിജയന്റെ വാടകവീട്ടിന് മുന്നിലുണ്ടായ സംഘർഷത്തിനിടെയായിരുന്നു ആക്രമണം. ഇഡി സംഘത്തിന്റെ വാഹനങ്ങൾക്കുനേരെ കല്ലേറും കുപ്പിയേറും നടന്നതായി പൊലീസ് വ്യക്തമാക്കിയിരുന്നു.

English Summary: Five people, including a DYFI area secretary, were detained in connection with the attack on ED officials’ vehicles after raids at Pinarayi Vijayan’s residence in Thiruvananthapuram. Police have intensified the investigation and security in the area.

Share This Article