facebook

കാഴ്ചയുടെ ലോകത്തേക്ക് കണ്ണുതുറക്കാൻ ‘ബിയോണ്ട് സൈറ്റ്’ ബ്ലൈൻഡ് വാക്കത്തോൺ

1 Min Read

കാഴ്ചയുടെ ലോകത്തേക്ക് കണ്ണുതുറക്കാൻ ‘ബിയോണ്ട് സൈറ്റ്’ ബ്ലൈൻഡ് വാക്കത്തോൺ

കോട്ടയം : കാഴ്ചപരിമിതർ ദൈനംദിന ജീവിതത്തിൽ നേരിടുന്ന വെല്ലുവിളികളും പ്രയാസങ്ങളും സമൂഹത്തിന് മുന്നിൽ തുറന്നുകാട്ടി കോട്ടയത്ത് ‘ബിയോണ്ട് സൈറ്റ്’ ബ്ലൈൻഡ് വാക്കത്തോൺ സംഘടിപ്പിച്ചു. ഇസാറ കണ്ണാശുപത്രി, ലയൺസ് ക്ലബ്ബ് ഓഫ് കോട്ടയം സെൻട്രൽ, കേരള ഫെഡറേഷൻ ഓഫ് ദി ബ്ലൈൻഡ്, കോട്ടയം നഗരസഭ, സി.എം.എസ് കോളേജ് കോട്ടയം, മെറിൻസ് അക്കാദമി ഓഫ് പാരാമെഡിക്കൽ സയൻസ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് ബോധവൽക്കരണ നടത്തം സംഘടിപ്പിച്ചത്.

കോട്ടയം ഗാന്ധി സ്ക്വയറിൽ നിന്ന് ആരംഭിച്ച പദയാത്രയിൽ സി.എം.എസ് കോളേജിലെയും മെറിൻസ് അക്കാദമിയിലെയും വിദ്യാർത്ഥികൾ കണ്ണുകൾ മൂടിക്കെട്ടിയാണ് പങ്കെടുത്തത്. കാഴ്ചയില്ലാത്തവരുടെ ബുദ്ധിമുട്ടുകൾ സ്വയം അനുഭവിച്ചറിഞ്ഞ് അവർക്കൊപ്പം നിൽക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു വിദ്യാർത്ഥികളുടെ വേറിട്ട ബോധവത്കരണ യാത്ര . കേരള ഫെഡറേഷൻ ഓഫ് ദി ബ്ലൈൻഡ് അംഗങ്ങളും വിദ്യാർത്ഥികൾക്കൊപ്പം കാൽനടയാത്രയിൽ പങ്കാളികളായി.

കോട്ടയം നർക്കോട്ടിക്‌സ് ഡി.വൈ.എസ്.പി ശ്രീ . യു . ശ്രീജിത്ത്, കോട്ടയം മുനിസിപ്പൽ ചെയർപേഴ്സൺ ശ്രീ എം.പി സന്തോഷ് കുമാർ എന്നിവർ ഉൾപ്പെടെയുള്ള പ്രമുഖർ ചടങ്ങിൽ സംബന്ധിച്ചു. കാഴ്ചപരിമിതരോടുള്ള സഹാനുഭൂതിയും പിന്തുണയും വളർത്തിയെടുക്കാൻ ഇത്തരം കൂട്ടായ്മകൾ മാതൃകയാണെന്ന് ചടങ്ങിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു. വിവിധ സാമൂഹിക, സാംസ്കാരിക സംഘടനകളുടെ പ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തു.

Share This Article