facebook

കട്ടപ്പനയിൽ വീട്ടുമുറ്റത്ത് മൂർഖൻ പാമ്പ്; ഒരു പ്രാവ് ചത്തു

1 Min Read

കട്ടപ്പന: വീട്ടുമുറ്റത്തെ പ്രാവിൻകൂട്ടിൽ കയറിയ മൂർഖൻ പാമ്പിനെ വനംവകുപ്പ് ഉദ്യോഗസ്ഥർ പിടികൂടി. ആലടി കോന്തൻപറമ്പിൽ തൊമ്മച്ചന്റെ വീട്ടുമുറ്റത്താണ് ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് മൂന്നരയോടെ പാമ്പിനെ കണ്ടെത്തിയത്. പാമ്പിന്റെ കടിയേറ്റ് ഒരു പ്രാവ് ചത്തിരുന്നു.

നായയുടെ കുര കേട്ട് നടത്തിയ പരിശോധന

വീട്ടിൽ വളർത്തുന്ന നായ തുടർച്ചയായി കുരയ്ക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് വീട്ടുകാർ പരിശോധന നടത്തിയത്. ഇതിനിടെ മയിൽപ്രാവിനെ വളർത്തുന്ന കൂട്ടിൽ മൂർഖൻ പാമ്പിനെ കണ്ടെത്തുകയായിരുന്നു.

തുടർന്ന് വീട്ടുകാർ കൂട്ടിലേക്ക് മണ്ണെണ്ണ ഒഴിച്ചതോടെ പാമ്പ് സമീപത്തെ കൽകെട്ടിലെ മാളത്തിൽ കയറി. ഇതോടെ നാട്ടുകാർ വനംവകുപ്പിനെ വിവരമറിയിച്ചു.

കൽകെട്ട് പൊളിച്ച് പാമ്പിനെ പിടികൂടി

വിവരമറിഞ്ഞ് മുരിക്കാട്ടുകുടി (സ്വരാജ്) ഫോറസ്റ്റ് സ്റ്റേഷനിൽനിന്ന് ഉദ്യോഗസ്ഥരെത്തി. നാട്ടുകാരുടെ സഹായത്തോടെ കൽകെട്ട് പൊളിച്ചാണ് പാമ്പിനെ പുറത്തെടുത്തത്. തുടർന്ന് സുരക്ഷിതമായി ചാക്കിലാക്കി.

ഫോറസ്റ്റ് ബീറ്റ് അസിസ്റ്റന്റ് ടി.ഡി. വിൻസന്റ്, സർപ്പ വോളണ്ടിയർമാരായ ടി.എസ്. ബിജു, എൻ.ജി. ഗോകുൽ, ബാബു കേശവൻ എന്നിവരാണ് പാമ്പിനെ പിടികൂടിയത്.

വാളാട്ടുപാറ വനത്തിൽ തുറന്നുവിട്ടു

പിടികൂടിയ മൂർഖൻ പാമ്പിനെ കാഞ്ചിയാർ റേഞ്ചിലെ വാളാട്ടുപാറ വനത്തിൽ തുറന്നുവിട്ടു.

English Summary:

Forest officials captured a cobra from a pigeon coop in the courtyard of Thomachan’s house at Aladi, Kattappana, on Tuesday afternoon. The family noticed the snake after their dog kept barking. One pigeon had already died from a snakebite. The cobra entered a cavity in a stone retaining wall after kerosene was poured into the coop. Forest staff and local residents dismantled part of the wall to capture it. The snake was later released into the Valattuppara forest in the Kanchiyar range.

Share This Article