facebook

പുത്തൻകുരിശിൽ എടിഎം കവർച്ചാശ്രമം

2 Min Read

പുത്തൻകുരിശിൽ എടിഎം കുത്തിത്തുറന്ന് പണം കവരാൻ ശ്രമിച്ച കേസിൽ രണ്ട് ഇതര സംസ്ഥാന തൊഴിലാളികളെ പോലീസ് അറസ്റ്റ് ചെയ്തു. അസം നാഗോൺ സ്വദേശി നൂർ അമീൻ (26), പശ്ചിമ ബംഗാൾ ഗോപാൽ നഗർ സ്വദേശി ബിജയ് സർക്കാർ (22) എന്നിവരെയാണ് പുത്തൻകുരിശ് പോലീസ് പിടികൂടിയത്.

പുലർച്ചെ എടിഎം കുത്തിത്തുറക്കാൻ ശ്രമം

23-ാം തീയതി പുലർച്ചെയാണ് സംഭവം. ഇരുചക്രവാഹനത്തിലെത്തിയ പ്രതികൾ ദേശസാൽകൃത ബാങ്കിന്റെ പുത്തൻകുരിശിലെ എടിഎം കുത്തിത്തുറന്ന് പണം കവരാൻ ശ്രമിക്കുകയായിരുന്നു.

എന്നാൽ പണം പുറത്തെടുക്കാനുള്ള ശ്രമം പരാജയപ്പെട്ടതോടെ ഇരുവരും സ്ഥലത്തുനിന്ന് മടങ്ങി. മഴക്കോട്ടും ഹെൽമെറ്റും ധരിച്ചാണ് പ്രതികൾ എടിഎം കൗണ്ടറിനുള്ളിൽ പ്രവേശിച്ചതെന്ന് പോലീസ് പറഞ്ഞു.

എടിഎം മെഷീന് രണ്ട് ലക്ഷം രൂപയുടെ നാശനഷ്ടം

കവർച്ചാശ്രമത്തിനിടെ എടിഎം മെഷീനിന്റെ ഡിസ്പെൻസറി യൂണിറ്റിനും മറ്റ് ഭാഗങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. ഏകദേശം രണ്ട് ലക്ഷം രൂപയുടെ നാശനഷ്ടമാണ് കണക്കാക്കുന്നത്.

തുടർന്ന് പോലീസ് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞത്. കരിമുകൾ ഭാഗത്തുവച്ചാണ് ഇരുവരെയും കസ്റ്റഡിയിലെടുത്തത്.

ഇരുചക്രവാഹനവും പിടികൂടി

പ്രതികൾ സംഭവസ്ഥലത്തെത്താൻ ഉപയോഗിച്ച ഇരുചക്രവാഹനവും പോലീസ് പിടികൂടി. കേസിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.

ഡി.വൈ.എസ്.പി ബാബുക്കുട്ടൻ, സർക്കിൾ ഇൻസ്പെക്ടർ പി.എം. എബി, എസ്.ഐമാരായ ജിതിൻ കുമാർ, അജിൻ ഷാൻ, ജി. ശശിധരൻ, മാത്യു എം. ജേക്കബ്, ബിജു ജോൺ, മനോജ് കുമാർ, ദിലീപ് കുമാർ, എ.എസ്.ഐ ശ്രീജിത്ത്, സീനിയർ സി.പി.ഒ വിനു എബ്രഹാം എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

English Summary:
Puthencruz police arrested two migrant workers in connection with an alleged attempt to break open an ATM and steal cash. Noor Ameen, 26, from Nagaon in Assam, and Bijay Sarkar, 22, from Gopal Nagar in West Bengal, were taken into custody. The incident occurred in the early hours of the 23rd. The suspects allegedly arrived on a two-wheeler and attempted to break open the ATM of a nationalised bank. Their attempt to withdraw cash failed, and they fled. Police later identified them through a scientific investigation and detained them near Karimugal. The two-wheeler used in the incident was also seized.

Share This Article