വാഷിങ്ടൺ: ആടിനെ ആക്രമിച്ച മൗണ്ടൻ ലയണിനെ (പ്യൂമ) ധീരമായി നേരിട്ട് ഓടിച്ച യുവതിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. ജൂൺ 8-ന് അമേരിക്കയിലാണ് സംഭവം നടന്നതെന്നാണ് റിപ്പോർട്ട്.
വീഡിയോയുടെ തുടക്കത്തിൽ മൂന്ന് ആടുകൾ ഫാംഹൗസിലേക്ക് ഓടിക്കയറുന്നതും അവയിൽ ഒന്നിനെ പിന്തുടർന്ന് മൗണ്ടൻ ലയൺ എത്തുന്നതും കാണാം. പിന്നാലെ ആടിനെ കീഴ്പ്പെടുത്താൻ ശ്രമിച്ച് മൃഗം കുറച്ചുനേരം പിടിച്ചുനിൽക്കുകയും ചെയ്യുന്നു.
ഇതിനിടെയാണ് ഒരു യുവതി ഓടിയെത്തി മൗണ്ടൻ ലയണിന്റെ സമീപത്തെത്തി അതിനെ ശക്തമായി അടിക്കുന്നത്. അപ്രതീക്ഷിതമായ പ്രതികരണത്തിൽ മൗണ്ടൻ ലയൺ ആടിനെ വിട്ട് പിന്മാറുന്നതും തുടർന്ന് സ്ഥലത്തുനിന്ന് ഓടിപ്പോകുന്നതും ദൃശ്യങ്ങളിൽ കാണാം.
മൃഗം ഓടിപ്പോയ ശേഷവും യുവതി അതിന് പിന്നാലെ ഓടി ‘ഗെറ്റ് ഔട്ട്’ എന്ന് വിളിക്കുന്നതും വീഡിയോയിൽ വ്യക്തമാണ്. സംഭവത്തിൽ പങ്കെടുത്ത യുവതിയുടെ വ്യക്തിവിവരങ്ങൾ സ്വകാര്യതാ കാരണങ്ങളാൽ പുറത്തുവിട്ടിട്ടില്ല.
വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ യുവതിയുടെ ധൈര്യത്തെ അഭിനന്ദിച്ച് നിരവധി പേർ രംഗത്തെത്തി. അതേസമയം, വന്യമൃഗങ്ങളെ നേരിട്ട് നേരിടുന്നത് അപകടകരമാണെന്നും ഇത്തരം സാഹചര്യങ്ങളിൽ സുരക്ഷയ്ക്ക് മുൻഗണന നൽകണമെന്നും ചിലർ അഭിപ്രായപ്പെടുന്നു.
English Summary
A video showing a young woman rescuing a goat from a mountain lion attack has gone viral on social media. The incident reportedly occurred in the United States on June 8. The woman confronted the predator and managed to drive it away, earning widespread praise online for her courage.
