തൃശൂർ: വലപ്പാട്ട് ഭാര്യയെയും നാലരവയസ്സുകാരനായ മകനെയും കഴുത്തറുത്ത് കൊലപ്പെടുത്തിയശേഷം ജീവനൊടുക്കാൻ ശ്രമിച്ച് ഗൃഹനാഥൻ. തെക്കിനിയേടത്ത് വിജേഷാണ് ഭാര്യ വിസ്മയയെയും മകൻ ദക്ഷിനെയും കൊലപ്പെടുത്തിയത്. കഴുത്തുമുറിച്ച് ഗുരുതരമായി പരുക്കേറ്റ വിജേഷിനെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വലപ്പാട് കൊലപാതകം: പുലർച്ചെ ഒന്നരയോടെ സംഭവം
ഇന്ന് പുലർച്ചെ ഒന്നരയോടെയാണ് സംഭവം നടന്നത്. വിസ്മയയുടെ കരച്ചിൽ കേട്ടെത്തിയ സഹോദരൻ വാതിൽ ചവിട്ടിപ്പൊളിച്ച് അകത്തുകയറിയപ്പോഴാണ് കഴുത്തറത്ത നിലയിൽ കണ്ടെത്തിയത്.
മകനെയും മറ്റൊരു മുറിയിലേക്ക് മാറ്റി
ഭാര്യയെ ആക്രമിച്ചതിനുശേഷം വിജേഷ് മകനെയും കൂട്ടി മറ്റൊരു മുറിയിൽ കയറി വാതിലടയ്ക്കുകയായിരുന്നു. തുടർന്ന് മകനെയും കൊലപ്പെടുത്തിയെന്നാണ് ലഭിക്കുന്ന വിവരം.
ഗുരുതരാവസ്ഥയിൽ വിജേഷ് ആശുപത്രിയിൽ
സംഭവത്തിനുശേഷം കഴുത്തുമുറിച്ച് ജീവനൊടുക്കാൻ ശ്രമിച്ച വിജേഷിനെ ഗുരുതരാവസ്ഥയിൽ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
English Summary:
A man named Vijesh allegedly killed his wife, Vismaya, and their four-and-a-half-year-old son, Dakshin, at Valappad in Thrissur, Kerala. The incident reportedly occurred around 1:30 a.m. after Vismaya’s brother broke open the door upon hearing her cries. Vijesh allegedly locked himself in another room with his son before killing him. Vijesh later attempted suicide and was admitted to Thrissur Medical College Hospital in critical condition.
