facebook

തൊടുപുഴയിൽ ജീപ്പും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; ആരോഗ്യപ്രവർത്തകയ്ക്ക് ദാരുണാന്ത്യം

1 Min Read

തൊടുപുഴ: മാങ്ങാട്ടുകവല-ഷാപ്പുംപടി നാലുവരിപ്പാതയിൽ ജീപ്പും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ മരിച്ചു. വണ്ണപ്പുറം കുടുംബാരോഗ്യ കേന്ദ്രത്തിന് കീഴിലുള്ള മുണ്ടന്മുടി ജനകീയ ആരോഗ്യ കേന്ദ്രത്തിലെ ജെ.എച്ച്.ഐ.യും മടക്കത്താനം സ്വദേശിനിയുമായ വെട്ടുകല്ലുംപുറത്ത് ജൂബീന ഇമ്രാൻ (36) ആണ് മരിച്ചത്.

ബുധനാഴ്ച വൈകിട്ട് 4.30നായിരുന്നു അപകടം. അപകടത്തെത്തുടർന്ന് അശാസ്ത്രീയ റോഡ് നിർമാണം ആരോപിച്ച് സിപിഎം റോഡ് ഉപരോധിച്ചു.

ജോലിക്കുശേഷം വീട്ടിലേക്ക് മടങ്ങുന്നതിനിടെ അപകടം

ഔദ്യോഗിക ജോലികൾ പൂർത്തിയാക്കിയ ശേഷം ബസിൽ മാങ്ങാട്ടുകവലയിലെത്തിയ ജൂബീന അവിടെ പാർക്ക് ചെയ്തിരുന്ന സ്കൂട്ടറിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്നു.

ഇതിനിടെ മാങ്ങാട്ടുകവല-ഷാപ്പുംപടി നാലുവരിപ്പാതയിൽ ടാറിങ് ജോലികൾക്കായി ഉപയോഗിക്കുന്ന ജീപ്പുമായി സ്കൂട്ടർ കൂട്ടിയിടിക്കുകയായിരുന്നു.

അപകടത്തിൽ പരിക്കേറ്റ ജൂബീനയെ ഉടൻ വെങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിൽപ്പെട്ട ജീപ്പ് തൊടുപുഴ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഭർത്താവും മക്കളും

മടക്കത്താനം സ്വദേശിനിയായ ജൂബീനയുടെ ഭർത്താവ് ഇമ്രാൻ കരീമാണ്. ഇമാദ്, ഇസ ഫാത്തിമ എന്നിവരാണ് മക്കൾ.വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് ളുഹർ നമസ്കാരത്തിനുശേഷം കാരിക്കോട് നൈനാർ പള്ളി ഖബർസ്ഥാനിൽ സംസ്കാരം നടത്തും.

റോഡ് നിർമാണത്തിനെതിരെ സിപിഎം ഉപരോധം

അപകടത്തിന് പിന്നാലെ റോഡ് നിർമാണത്തിലെ അശാസ്ത്രീയത ആരോപിച്ച് സിപിഎം വെങ്ങല്ലൂർ-ഷാപ്പുംപടി റോഡ് ഉപരോധിച്ചു. റോഡിന്റെ നിർമാണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിഷേധം.

English Summary : Jubina Imran, 36, a Junior Health Inspector at the Mundanmudi Janakeeya Arogya Kendra under Vannappuram Family Health Centre, died after her scooter collided with a jeep on the Mangattukavala–Shappumpadi four-lane road in Thodupuzha on Wednesday evening. She was taken to a private hospital in Vengalloor but could not be saved. Police seized the jeep involved in the accident. The CPM staged a road blockade alleging unscientific road construction.

Share This Article