കാലിഫോർണിയയിൽ ഇന്ത്യൻ വംശജയായ 38കാരിയെ വെടിവച്ച് കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കി.കാലിഫോർണിയയിലെ സക്രാമെന്റോയിൽ ചൊവ്വാഴ്ചയാണ് സംഭവം. ശാലിനി താക്കൂർ എന്ന യുവതിയാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് സ്ഥിരീകരിച്ചു.
ശാലിനിയെ ഏറെക്കാലമായി പിന്തുടർന്ന് ശല്യം ചെയ്തിരുന്ന രോഹിത് എന്ന യുവാവാണ് കൊലപാതകത്തിന് പിന്നിലെന്നും പൊലീസ് അറിയിച്ചു.സക്രാമെന്റോയിലെ ആർഡൻ ആർക്കേഡ് മേഖലയിലെ ജോലി സ്ഥലത്തേക്ക് എത്തിയ ശാലിനിയെ രോഹിത് തടഞ്ഞുനിർത്തി വെടിയുതിർക്കുകയായിരുന്നു.വെടിയേറ്റ ശേഷം രക്ഷപ്പെടാൻ ശ്രമിച്ച ശാലിനിയെ രോഹിത് പിന്തുടർന്ന് വീണ്ടും വെടിവച്ചതായി ദൃക്‌സാക്ഷികൾ പറഞ്ഞു.നിലത്തുവീണ ശാലിനിയുടെ തലയ്ക്ക് വളരെ അടുത്തുനിന്നും വെടിയുതിർത്തതായും വിവരമുണ്ട്.
ശാലിനിയെ കുറച്ചുകാലമായി പിന്തുടർന്ന് ശല്യം ചെയ്തിരുന്നയാളാണ് രോഹിതെന്ന് പൊലീസ് വ്യക്തമാക്കി. സംഭവത്തിന് പിന്നാലെ സ്വയം വെടിയുതിർത്ത് ഇയാൾ ജീവനൊടുക്കുകയായിരുന്നു.രോഹിത് നേരത്തെ അരിസോണയിൽ തടങ്കലിലായിരുന്നുവെന്നും ഇയാൾ അനധികൃതമായി അമേരിക്കയിൽ പ്രവേശിച്ച വ്യക്തിയാണെന്നും അധികൃതർ അറിയിച്ചു.സംഭവത്തിൽ പൊലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.
English Summary:A 38-year-old Indian-origin woman, Shalini Thakur, was shot dead outside her workplace in Sacramento, California. Police said a man identified as Rohit, who had allegedly been harassing and following her for some time, carried out the shooting and later died by suicide.
