ഏലപ്പാറ: വാഗമൺ ചോറ്റുപാറയിലെ ലസി റിട്രീറ്റ്’ റിസോർട്ടിൽ താമസിക്കാനെത്തിയ വിനോദസഞ്ചാരി തോട്ടിൽ വീണ് മുങ്ങിമരിച്ചു. കോട്ടയം ചങ്ങനാശ്ശേരി കുറിച്ചി പുതുപ്പറമ്പിൽ പ്രകാശന്റെ മകൻ പ്രത്യാശ് (24) ആണ് മരിച്ചത്.
ശനിയാഴ്ചയാണ് സഹപാഠികളും സുഹൃത്തുക്കളുമായ അഞ്ചംഗ സംഘം റിസോർട്ടിൽ മുറിയെടുത്തത്. ഞായറാഴ്ച രാവിലെ 9 45-ഓടെ സമീപത്തെ തോട്ടിൽ കുളിക്കാനിറങ്ങിയ പ്രത്യാശ് വെള്ളത്തിൽ താഴുകയായിരുന്നു.
ഉടൻ തന്നെ വാഗമൺ പൊലീസും ഫയർഫോഴ്സ്ഉം പ്രദേശവാസികളും ചേർന്ന് തിരച്ചിൽ നടത്തി പ്രത്യാശിനെ പുറത്തെടുത്തു വെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃദശരീരം പോസ്റ്റുമോർട്ടം നടപടികൾക്കായി കോട്ടയം മെഡിക്കൽ കോളേജിലേയ്ക്ക് കൊണ്ടുപോയി. വാഗമൺപൊലീസ് അസ്വാഭിക മരണത്തിനു കേസെടുത്തു.
