facebook

വളർത്തുനായയ്ക്ക് ‘ഗ്രാൻഡ്’ മേക്കോവർ നൽകി കൊച്ചുമിടുക്കി

1 Min Read

കുട്ടികൾ ഏറ്റവും കൂടുതൽ സന്തോഷം കണ്ടെത്തുന്ന കാര്യങ്ങളിലൊന്നാണ് മറ്റുള്ളവരെയും തങ്ങളുടെ കളിപ്പാട്ടങ്ങളെയും അണിയിച്ചൊരുക്കുന്നത്. പാവക്കുട്ടികളിൽ മേക്കപ്പ് പരീക്ഷണങ്ങൾ നടത്താത്ത കുട്ടികൾ ചുരുക്കമായിരിക്കും. എന്നാൽ ഇപ്പോഴിതാ, തന്റെ വളർത്തുനായയെ ഒരുങ്ങി അണിയിച്ചൊരുക്കുന്ന ഒരു കൊച്ചുമിടുക്കിയുടെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്.

​നായക്കുട്ടിക്ക് കിടിലനൊരു മേക്കോവറാണ് ഈ കുട്ടി നൽകിയിരിക്കുന്നത്. നായയുടെ തലയിൽ ഭംഗിയുള്ള ഒരു വിഗ് വെച്ച് അത് വൃത്തിയായി കെട്ടിയൊതുക്കിയിട്ടുണ്ട്. മുഖത്ത് ഫൗണ്ടേഷൻ ഇട്ട ശേഷം ഐഷാഡോയും തേച്ചു നൽകി.

​നായയുടെ രണ്ട് കവിളുകളിലും ബ്ലഷിട്ട് ചുവപ്പിച്ചെടുക്കുകയും പുരികമെഴുതി നെറ്റിയിൽ പൊട്ടുകുത്തുകയും ചെയ്തതോടെ നായക്കുട്ടി ഒന്നാന്തരം ‘സുന്ദരി’യായി മാറി. ഒട്ടും മടികാണിക്കാതെ, കുരുന്നിന്റെ ആഗ്രഹത്തിന് അനുസരിച്ച് മേക്കപ്പ് പരീക്ഷിക്കാൻ വളരെ ക്ഷമയോടെ ഇരുന്നുകൊടുക്കുന്ന നായയുടെ ഭാവമാണ് കാഴ്ചക്കാരെ കൂടുതൽ ആകർഷിക്കുന്നത്.

​അതേസമയം, വീഡിയോയ്ക്ക് താഴെ സമ്മിശ്ര പ്രതികരണങ്ങളാണ് ഉയർന്നുവരുന്നത്. നിരവധി പേർ കുട്ടിയുടെ കഴിവ്, ക്യൂട്ട്‌നെസ്സ്, നായയുടെ ക്ഷമ എന്നിവയെ പുകഴ്ത്തി രംഗത്തെത്തിയിട്ടുണ്ട്.

​എന്നാൽ, മറ്റ് ചിലർ കുട്ടിയുടെ ഈ പ്രവൃത്തിയെ ശക്തമായി വിമർശിക്കുന്നുണ്ട്. രാസവസ്തുക്കൾ അടങ്ങിയ മേക്കപ്പ് ഉൽപ്പന്നങ്ങൾ മൃഗങ്ങളുടെ ചർമ്മത്തിലും കണ്ണുകളിലും അസ്വസ്ഥതയും അലർജിയും ഉണ്ടാക്കുമെന്നും, മൃഗങ്ങളെ ഇത്തരം തമാശകൾക്കായി ഉപയോഗിക്കുന്നത് അംഗീകരിക്കാനാകില്ലെന്നുമാണ് വിമർശകരുടെ അഭിപ്രായം.

Share This Article