മലപ്പുറം: കൊണ്ടോട്ടിയിൽ ഉണ്ടായ ഗുരുതര വാഹനാപകടത്തിൽ രണ്ട് പേർ മരിച്ചു. പാലക്കാട് വടവന്നൂർ സ്വദേശിയും ട്രാവലർ ഡ്രൈവറുമായ രാജേഷും പാലക്കാട് മുർകശംകുന്ന് സ്വദേശിനിയായ രമണി (60)യുമാണ് മരിച്ചത്.
അപകടത്തിൽ 10 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരിൽ അഞ്ച് പേരുടെ നില അതീവ ഗുരുതരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി ചികിത്സ നൽകുകയാണ്.
ട്രാവലറിൽ 27 യാത്രക്കാരും ലോറിയിൽ മൂന്ന് പേരുമാണ് ഉണ്ടായിരുന്നത്. ശക്തമായ ഇടിയുടെ ആഘാതത്തിൽ ട്രാവലറിന്റെ മുൻഭാഗം പൂർണമായും തകർന്നു.
അപകടത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. വിവരമറിഞ്ഞെത്തിയ പൊലീസും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. അപകടത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഗുരുതരമായി പരിക്കേറ്റവരുടെ ആരോഗ്യനില നിരീക്ഷിച്ചുവരികയാണെന്നും കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്നതനുസരിച്ച് പുറത്തുവിടുമെന്നും അധികൃതർ അറിയിച്ചു.
English Summary
Two people were killed in a tragic road accident at Kondotty in Malappuram district. The deceased were identified as Rajesh, a traveller driver from Vadavannur in Palakkad, and Ramani (60) from Murkashamkunnu. Ten others were injured, with five reported to be in critical condition. The injured have been shifted to Kozhikode Medical College Hospital for treatment. Police have launched an investigation into the cause of the accident.
two-killed-five-critical-in-kondotty-road-accident
Malappuram, Kondotty Accident, Road Accident, Kerala News, Kozhikode Medical College, Palakkad, Traveller Crash, Breaking News, Accident News, Kerala Traffic Accident
